കേരളം

വിഷമമായ തീരുമാനം എടുത്തപ്പോഴും അംഗീകരിച്ചു; പാര്‍ട്ടി പറഞ്ഞാല്‍ മാറി നില്‍ക്കുമെന്ന് സി ദിവാകരന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പാര്‍ട്ടി പറഞ്ഞാല്‍ തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കുമെന്ന് സിപിഐ നേതാവും എംഎല്‍എയുമായ സി ദിവാകരന്‍. വ്യക്തിപരമായി വിഷമമായ തീരുമാനങ്ങള്‍ പാര്‍ട്ടി എടുത്തപ്പോഴും താന്‍ ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും അതിലൊന്നും കുലുങ്ങുന്ന ജാതിയല്ല താനെന്നും സി ദിവാകരന്‍ പറഞ്ഞു. 

പാര്‍ട്ടി പ്രവര്‍ത്തനത്തിലും എഴുത്തിലും ഇനി ശ്രദ്ധ കേന്ദ്രീകരിക്കും. എല്‍ഡിഎഫ് തോല്‍ക്കുന്ന മണ്ഡലങ്ങളില്‍ മത്സരിച്ച് ജയിക്കുക, അടുത്ത തവണ വിട്ടുകൊടുക്കുക എന്നതാണ് തന്റെ പതിവെന്നും സി. ദിവാകരന്‍ കൂട്ടിച്ചേര്‍ത്തു.

മത്സര രംഗത്ത് വരാന്‍ ഉദ്ദേശിക്കുന്നില്ല. തീരുമാനമെടുക്കുന്നത് പാര്‍ട്ടിയാണ്. യുഡിഎഫിന്റെ സീറ്റുകള്‍ പിടിച്ചെടുക്കുകയായിരുന്നു മത്സരിച്ചപ്പോഴെല്ലാം ചെയ്തത്. പാര്‍ട്ടി പ്രവര്‍ത്തനത്തിലേക്ക് മാറുകയാണ്. ഒരു മണ്ഡലത്തിനുള്ളിലെ മാത്രം പ്രവര്‍ത്തനങ്ങളിലേക്ക് ഒതുങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നും ദിവാകരന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?