കേരളം

ക്രൈസ്തവ നാടാരും ഇനി ഒബിസിയില്‍ ; മന്ത്രിസഭാ തീരുമാനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : നാടാര്‍ സമുദായത്തെ പൂര്‍ണമായി ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നേരത്തെ സംവരണം ഹിന്ദു നാടാര്‍, എസ്‌ഐസിയു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രമായിരുന്നു. പുതിയ തീരുമാനത്തോടെ ക്രൈസ്തവ സഭകളിലും വിവിധ മതവിഭാഗങ്ങളിലും ഉള്‍പ്പെടുന്നവര്‍ക്കും ഒബിസി സംവരണം ലഭിക്കും. 

ദീര്‍ഘകാലമായി ഉയര്‍ന്ന ആവശ്യമായിരുന്നു നാടാര്‍ സമുദായത്തില്‍പ്പെട്ടവരെ പൂര്‍ണമായി ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കണമെന്നത്. തെക്കന്‍ കേരളത്തില്‍ പ്രബലമായ സമുദായമാണ് നാടാര്‍ സമുദായം. 

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നാടാര്‍ സമുദായത്തെ പൂര്‍ണമായി ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത് രാഷ്ട്രീയമായ തീരുമാനം കൂടിയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു