കേരളം

വെള്ളമെടുത്തപ്പോൾ പുറത്തുവന്നത് ചാരം, സംശയം തോന്നി പരിശോധിച്ചപ്പോൾ ശുദ്ധജല ടാങ്കിനുള്ളിൽ സ്‌ഫോടക വസ്തു

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി; ശുദ്ധജല ടാങ്കിനുള്ളിൽ നിന്ന് സ്ഫോടക വസ്തു കണ്ടെത്തി. കട്ടപ്പന വാഴവര ഏഴാംമൈലിനു സമീപം വലിയപറമ്പിൽ ഷാജി പാട്ടത്തിന് കൃഷി ചെയ്യുന്ന സ്ഥലത്തെ ടാങ്കിനുള്ളിൽ നിന്നാണ് സ്ഫോടക വസ്തു കിട്ടിയത്. 

ഏലത്തിന് മരുന്ന് തളിക്കാൻ വെള്ളം എടുത്തപ്പോൾ ഹോസിലൂടെ ചാരം പുറത്തേക്ക് വരികയായിരുന്നു. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ടാങ്കിനുള്ളിൽ സ്‌ഫോടക വസ്തു കണ്ടെത്തിയത്. ടാങ്കിന്റെ മൂടി തകർത്താണ് സ്‌ഫോടക വസ്തു നിക്ഷേപിച്ചിരുന്നത്. കൃഷിയിടത്തിലെ വീടിനു മുൻവശത്തെ ബൾബ് നശിപ്പിക്കുകയും വീടിനു സമീപം സൂക്ഷിച്ചിരുന്ന 1800 രൂപയുടെ ഹോസ് മോഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.  ഷാജി പൊലീസിൽ പരാതി നൽകി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍