കേരളം

'ധർമജൻ പിണറായിക്കെതിരെ മല്‍സരിക്കട്ടെ, സംവരണസീറ്റില്‍ സെലിബ്രിറ്റി വേണ്ട'; ദളിത് കോൺ​ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്; യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിൽ നടൻ ധർമ്മജൻ താൽപ്പര്യം പ്രകടിപ്പിച്ചതോടെ ചർച്ചകൾ സജീവുമാവുകയാണ്. ബാലുശേരിയിൽ താരം മത്സരിക്കുമെന്ന സാധ്യതകളാണ് പുറത്തുവരുന്നത്. അതിനിടെ ധർമ്മജനെ മത്സരിപ്പിക്കുന്നതിനെ വിമർശിച്ചിരിക്കുകയാണ് ദലിത് കോണ്‍ഗ്രസ്. സംവരണസീറ്റില്‍ സെലിബ്രിറ്റികളെ കൊണ്ടുവരരുതെന്നാണ് അവരുടെ വാദം.  പിണറായി വിജയനെതിരെ ധര്‍മ്മജന്‍ ധര്‍മ്മടത്ത് മല്‍സരിക്കട്ടെയെന്നും അവർ കൂട്ടിച്ചേർത്തു. 

അത്തോളിയിലെ ഒരു കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെയാണ് ബാലുശേരിയില്‍ ധര്‍മ്മജന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുന്നുവെന്ന അഭ്യൂഹങ്ങള്‍ പരന്നത്. സാധ്യത തള്ളികളയാനാകില്ലെന്നും ചര്‍ച്ച പുരോഗമിക്കുകയാണെന്നും ജില്ലാ നേതൃത്വവും വ്യക്തമാക്കി. അതിനു പിന്നാലെ പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന് ധർമജനും വ്യക്തമാക്കുകയായിരുന്നു. എവിടെ വേണമെങ്കിലും മല്‍സരിക്കാന്‍ തയ്യാറാണെന്നാണ് താരം പറഞ്ഞത്. 

ധര്‍മ്മജന്‍റെ ഈ പ്രസ്താവനയില്‍ ഉയർത്തിക്കാട്ടിയാണ് ദലിത് കോണ്‍ഗ്രസ് രം​ഗത്തെത്തിയത്. ധര്‍മ്മജന് ബാലുശേരിയില്‍ തന്നെ മല്‍സരിക്കണമെന്നില്ലാത്തതിനാല്‍ സംവരണ മണ്ഡലമായ ബാലുശേരി ദലിത് കോണ്‍ഗ്രസിന് നല്‍കണം. ഒപ്പം പിണറായി വിജയനെതിരെ ധര്‍മ്മടത്ത് ധര്‍മ്മജനെ രംഗത്തിറക്കണം. ആവശ്യം രേഖാമൂലം കെപിസിസി നേതൃത്വത്തിന് കൈമാറി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി