കേരളം

ശബരിമല പറഞ്ഞ് വഴി തെറ്റിക്കുന്നു; ജനം തള്ളും; സിപിഎം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല വിഷയത്തെ സംവാദവിഷയമാക്കി നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങളെ വഴിതെറ്റിക്കാനുള്ള യുഡിഎഫ് ത്രന്തം കേരളജനത തള്ളിക്കളയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ഉമ്മന്‍ചാണ്ടി പ്രചരണ കമ്മിറ്റി നേതൃത്വം ഏറ്റെടുത്തതിന് ശേഷം തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള എളുപ്പവഴിയായാണ് ഈ വിഷയം ഏറ്റെടുത്തിരിക്കുന്നത്. ശബരിമല വിഷയം ഇപ്പോള്‍ സുപ്രീംകോടതിയുടെ വിശാലബഞ്ചിന്റെ പരിഗണനയിലാണ്. ഈ വിഷയത്തില്‍ അവര്‍ തീരുമാനമെടുത്തുകഴിഞ്ഞാല്‍ മാത്രമേ എന്തു നടപടി സ്വീകരിക്കണം എന്ന വിഷയം ഉത്ഭവിക്കുകയുള്ളൂ. കോടതി വിധിക്ക് ശേഷം തുടര്‍ന്ന് എന്ത് വേണമെന്ന കാര്യത്തില്‍ എല്ലാവിഭാഗങ്ങളുമായി ചര്‍ച്ച നടത്തി യോജിച്ച ധാരണ ഉണ്ടാക്കുകയാണ് വേണ്ടത് എന്നാണ് സിപിഐ എമ്മിന്റെ അഭിപ്രായമെന്ന് വിജയരാഘവന്‍ പറഞ്ഞു.

അധികാരത്തില്‍ വന്നാല്‍ നിയമം നിര്‍മ്മിക്കും എന്ന യുഡിഎഫ് നിലപാട് ജനങ്ങളെ കബളിപ്പിക്കലാണ്. സുപ്രീം കോടതിയുടെ വിശാല ബെഞ്ചിന്റെ മുന്നില്‍ കിടക്കുന്ന കാര്യത്തില്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് പറയുന്നത് അസാധ്യമായ കാര്യമാണ്. ഭരണഘടനയെ കുറിച്ച് അറിയുന്നവര്‍ക്ക് ഇത് ആസാധ്യമാണെന്ന് മനസിലാകുമെന്നും വിജയരാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍