കേരളം

എംബി രാജേഷിന്റെ ഭാര്യയുടെ നിയമനത്തില്‍ അപാകതയില്ല; പ്രചരിപ്പിക്കുന്നത് ശുദ്ധ അസംബന്ധമെന്ന് ഡിവൈഎഫ്‌ഐ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എംബി  രാജേഷിന്റെ ഭാര്യയെ കാലടി സര്‍വകലാശാലയില്‍ നിയമിച്ചതില്‍ അപാകതയില്ലെന്ന് ഡിവൈഎഫ്‌ഐ. ഇത് സംബന്ധിച്ച് ശുദ്ധ അസംബന്ധം പ്രചരിപ്പിക്കുയാണ്. യുജിസി മാനദണ്ഡം കൃത്യമായി പാലിച്ചാണ് നിയമനമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പറഞ്ഞു.

രാജേഷിന്റെ ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ട് അസംബന്ധമായ കാര്യങ്ങള്‍പ്രചരിപ്പിക്കുകയാണ്. ജീവനില്ലാത്ത, നിലനില്‍ക്കാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയായാണ്. ഇതൊക്കെ ജനം തിരിച്ചറിയും. ആരോപണം ഉന്നയിക്കുന്നവരെക്കുറിച്ച് അക്കാദമിക്ക് സമൂഹം എന്താണ് കാണുകയെന്നും റഹീം ചോദിച്ചു.

നിയമനത്തിനെതിരെ ആരോപണം ഉന്നയിച്ച വിദഗ്ധസമിതി അംഗത്തിന് രാഷ്ട്രീയമുണ്ടാകും. ഇന്റര്‍വ്യൂ സമയത്ത് അദ്ദേഹം അവിടെ പറഞ്ഞ കാര്യങ്ങള്‍ എല്ലാം റെക്കോര്‍ഡ് ആണ്. അത് അവിടെ ഉണ്ടാവുമല്ലോ?. അക്കാദമിക്ക് റിക്രൂട്ട്‌മെന്റില്‍  സിന്‍ഡിക്കേറ്റ്, സെനറ്റ് അംഗങ്ങള്‍ ഉണ്ടാവില്ല. യുജിസി മാനദണ്ഡം കൃത്യമായി പാലിച്ചാണ് കാലടി സര്‍വകലാശാലയില്‍ നിയമനം നടത്തിയതെന്നും റഹീം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം