കേരളം

റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസം കൂടി നീട്ടാൻ പിഎസ് സി തീരുമാനം; 493 റാങ്ക് ലിസ്റ്റിലുള്ളവർക്ക് പ്രയോജനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പിഎസ്‌സി റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് കൂടി നീട്ടാനുള്ള സംസ്‌ഥാന സർക്കാർ ശുപാർശ പിഎസ്‌സി അംഗീകരിച്ചു. 2021 ഫെബ്രുവരി അഞ്ചിനും ആഗസ്‌ത്‌ മൂന്നിനും ഇടയ്ക്ക് കാലാവധി  അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്‌റ്റുകളുടെയും കാലാവധി 2021 ആഗസ്‌ത്‌ നാലുവരെ നീട്ടാനാണ്‌ വെള്ളിയാഴ്‌ച ചേർന്ന കമ്മീഷൻയോഗം തീരുമാനിച്ചത്‌.

ദീർഘിപ്പിക്കുന്ന എല്ലാ റാങ്ക്പട്ടികകൾക്കും ആഗസ്‌ത്‌ നാലുവരെയോ ഈ തസ്തികകൾക്ക് പുതിയ റാങ്ക് ലിസ്റ്റ് വരുന്നത് വരെയോ ഏതാണോ ആദ്യം അന്നുവരെ കാലാവധി ലഭിക്കും. 493 റാങ്ക് ലിസ്റ്റുകളാണ് ദീർഘിപ്പിക്കുന്നവയിൽ ഉൾപ്പെടുന്നത്.ഫെബ്രുവരി രണ്ടുമുതൽ ആഗസ്‌ത്‌ രണ്ടുവരെ കാലാവധി കഴിയുന്ന ലിസ്റ്റുകൾ നീട്ടാനാണ്‌ സർക്കാർ ശുപാർശ ചെയ്‌തിരുന്നത്‌. എന്നാൽ അഞ്ചുമുതലുള്ള ലിസ്‌റ്റുകളാണ്‌ നീട്ടുന്നത്‌. രണ്ടിനും അഞ്ചിനുമിടയിൽ കാലാവധി തീരുന്ന ലിസ്‌റ്റുകൾ ഇല്ല.

ഉദ്യോഗാർഥികളുടെ ആവശ്യം പരിഗണിച്ചാണ്‌ കാലാവധി നീട്ടാനുള്ള നിർദേശം സർക്കാർ സമർപ്പിച്ചത്‌. എല്ലാ ജില്ലയിലെയും എൽഡിസി, എൽജിഎസ്‌, ഡ്രൈവർ, സ്‌റ്റാഫ്‌ നേഴ്‌സ്‌ ഉൾപ്പെടെ 493 തസ്തികയിൽ റാങ്ക്‌ പട്ടികയിലുള്ളവർക്ക് തീരുമാനം ​ പ്രയോജനപ്പെടും. ഏപ്രിൽ, മെയ്‌ മാസങ്ങളിൽ സർക്കാർ സർവീസിൽനിന്ന്‌ വൻതോതിൽ ജീവനക്കാർ വിരമിക്കുന്നുണ്ട്‌. ഈ ഒഴിവുകളിലേക്ക്‌ നിലവിലുള്ള റാങ്ക്‌ പട്ടികയിൽ നിന്ന്‌ നിയമനം ലഭിക്കാനുള്ള സാധ്യതയാണ് വർധിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്