കേരളം

സുധാകരന്റേത് നാടന്‍ ശൈലി, വിമര്‍ശിക്കുന്നതിനോട് യോജിക്കാനാവില്ല: വേണുഗോപാല്‍

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി:  കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പറഞ്ഞത് നാടന്‍ ശൈലിയെന്ന് ഐഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. കണ്ണൂരിലെ നാടന്‍ ശൈലിയിലെ ചില വാചകങ്ങള്‍ എടുത്തു വിമര്‍ശിക്കുന്നതില്‍ കാര്യമില്ലെന്ന് വേണുഗോപാല്‍ പറഞ്ഞു.

മുന്‍ മുഖ്യമന്ത്രി നായനാര്‍ ആയാലും മുഖ്യമന്ത്രി പിണറായി വിജയന്‍ ആയാലുമെല്ലാം കണ്ണൂരിലെ ചില നാടന്‍ പ്രയോഗങ്ങള്‍ പറയാറുണ്ട്. അത്തരത്തില്‍ ഒന്നാണ് സുധാകരന്റേതും. അതിലെ ചില വാചകങ്ങള്‍ എടുത്ത് ഏതെങ്കിലു സമുദായത്തിന് എതിരെന്നു പറയുന്നതിനോട് യോജിക്കാനാവില്ല.

വിവാദത്തില്‍ സുധാകരന്റെ വിശദീകരണം വ്യക്തമാണ്. അതോടെ ഈ ചര്‍ച്ച അവസാനിപ്പിക്കേണ്ടതാണെന്ന് വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇതു ബോധ്യമായിട്ടുണ്ട്. ഇതാണ് പ്രതികരണങ്ങളില്‍ വ്യക്തമാവുന്നതെന്ന് വേണുഗോപാല്‍ പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു