കേരളം

'അതു കണ്ണൂര്‍ രാഷ്ടീയത്തിന്റെ ശൈലി'; സുധാകരന്‍ പറഞ്ഞതില്‍ ജാതീയമായി ഒന്നുമില്ലെന്ന് മുല്ലപ്പള്ളി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ സുധാകരന്‍ നടത്തിയ പരാമര്‍ശത്തില്‍ ജാതീയമായി ഒന്നുമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പിണറായിയുടെ ധൂര്‍ത്തിനെയാണ് സുധാകരന്‍ വിമര്‍ശിച്ചതെന്ന് മുല്ലപ്പള്ളി പറഞ്ഞു.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രയാസത്തിലൂടെ കടന്നുപോവുമ്പോള്‍ മുഖ്യമന്ത്രിക്കു സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തതിനെയാണ് സുധാകരന്‍ വിമര്‍ശിച്ചത്. അതില്‍ ജാതീയമായി ഒന്നുമില്ല. വിഷയദാരിദ്ര്യം കൊണ്ടാണ് സിപിഎം ഇതു വിവാദമാക്കാന്‍ ശ്രമിച്ചത്.

കണ്ണൂര്‍ രാഷ്ടീയത്തിന് ഒരു ശൈലിയുണ്ട്. അവിടെ സുധാകരന്‍ സിപിഎമ്മുമായി നേര്‍ക്കുനേര്‍ പോരാട്ടത്തിലാണ്. കോണ്‍ഗ്രസിന്റെ ശക്തനായ പടയാളിയാണ് സുധാകരന്‍. വസ്തുതാപരമായി മാത്രം സംസാരിക്കുന്നയാളാണ് സുധാകരനെന്നും മുല്ലപ്പള്ളി പറഞ്ഞു.

സുധാകരന്‍ പറഞ്ഞതിനോടു വിയോജിപ്പു പ്രകടിപ്പിച്ച കോണ്‍ഗ്രസ് നേതാക്കളെല്ലാം തിരുത്തിയിട്ടുണ്ട്. അരൂര്‍ എംഎല്‍എ നിര്‍വ്യാജം ക്ഷമ പറഞ്ഞു. കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് മറ്റു കോണ്‍ഗ്രസ് നേതാക്കളും പ്രതികരിച്ചത്. അവര്‍ക്കും ഇപ്പോള്‍ കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

ഇനി വെറും മാക്സ് അല്ല, ഡോ.മാക്സ്; പൂച്ചയ്‌ക്ക് ഡോക്ടറേറ്റ് നൽകി അമേരിക്കയിലെ സർവകലാശാല

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു