കേരളം

മാസ്‌കുകള്‍ ഇനി യുദ്ധ വിമാനങ്ങള്‍ക്കും കവചമാവും, പുത്തന്‍ സാങ്കേതിക വിദ്യയുമായി കുസാറ്റ്‌

സമകാലിക മലയാളം ഡെസ്ക്


കളമശ്ശേരി: കോവിഡ് പ്രതിരോധത്തിനുള്ള പ്രധാന ആയുധമായ മാസ്കുകൾ ഇനി യുദ്ധവിമാനങ്ങൾക്കും അന്തർവാഹിനികൾക്കും  കവചമാകും. മാസ്കിന്റെ പുനരുപയോഗത്തിലൂടെയാണ് ഇത്. 

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാcusatശാല പുത്തൽ സാങ്കേതിക വിദ്യ വികസിപ്പിച്ചതോടെയാണ് ഇതിന് വഴിയൊരുങ്ങുന്നത്. മാസ്കിൽ നിന്ന് ലഭിക്കുന്ന പ്ലാസ്റ്റിക്കിനെ റബ്ബറുമായി കൂട്ടിക്കലർത്തി പോളിമർ ബ്ലെൻഡുണ്ടാക്കും. യുദ്ധവിമാനങ്ങളുടെയും അന്തർവാഹിനികളുടെയും സുരക്ഷിത കവചങ്ങൾ, ഡാഷ് ബോർഡുകൾ, ഹൈ പെർഫോമൻസ് കാർ ബമ്പറുകൾ എന്നിങ്ങനെ സാങ്കേതിക മേന്മയുള്ള ഒട്ടേറെ ഉത്പന്നങ്ങളുടെ നിർമാണത്തിന് ഇവ ഉപയോഗിക്കാം.

കുസാറ്റ് പോളിമർ സയൻസ് ആൻഡ് റബ്ബർ ടെക്നോളജി പ്രൊഫ പ്രശാന്ത് രാഘവന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം. മാസ്കുകളിൽ നിന്ന് ലഭിക്കുന്ന പ്ലാസ്റ്റിക്‌ നാരുകളെ ക്യത്യമായ അളവിലും രീതിയിലും റബ്ബറിലേക്ക് കൂട്ടിച്ചേർക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ പോളിമർ ബ്ലെൻഡുകളുടെ സ്വഭാവത്തിൽ മാറ്റംവരുത്തി വ്യത്യസ്തതയുള്ള, ഗുണമേന്മയുള്ള വിവിധതരം ഉത്പന്നങ്ങൾ ഉണ്ടാക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത