കേരളം

കെഎസ്ആര്‍ടിസിയില്‍ 23ന് പണിമുടക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ 23ന് പണിമുടക്കിന് ആഹ്വാനം ചെയ്ത് യുഡിഎഫ് അനുകൂല സംഘടന. സ്വിഫ്റ്റ് കമ്പനി രൂപീകരണത്തില്‍ നിന്ന് പിന്മാറണം, ശമ്പള പരിഷ്‌കരണം നടപ്പാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് സമരം. സ്വിഫ്റ്റ് കമ്പനി രൂപീകരിക്കുന്നതില്‍ തൊഴിലാളി യൂണിയനുകളുടെ എതിര്‍പ്പ് മറികടക്കാന്‍ ഒത്തുതീര്‍പ്പ് നിര്‍ദേശം ധനമന്ത്രി തോമസ് ഐസക് ഇന്നലെ മുന്നോട്ട് വച്ചിരുന്നു. സ്വിഫ്റ്റ് കമ്പനി രൂപീകരിക്കുന്നതില്‍ യൂണിയനുകള്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ അത് പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള സൊസൈറ്റിയാക്കാമെന്നാണ് നിര്‍ദേശം.  

ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍, കെഎസ്ആര്‍ടിസി സിഎംഡി ബിജുപ്രഭാകര്‍  എന്നിവര്‍ക്കൊപ്പം യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ധനമന്ത്രി നിര്‍ദേശം മുന്നോട്ട് വെച്ചത്. പരിഷ്‌കരണമില്ലാതെ സര്‍ക്കാര്‍ സഹായം കൊണ്ടു മാത്രം കെഎസ്ആര്‍ടിസിയെ മുന്നോട്ടു കൊണ്ട് പോകാനാകില്ലെന്നും ധനമന്ത്രി പറഞ്ഞു. പിരിച്ചുവിട്ടവര്‍ക്ക് പുനപ്രവേശനവും നിലവിലുള്ളവര്‍ക്ക് തൊഴിലും ശമ്പളവും ഉറപ്പുവരുത്തിയാല്‍ പരിഷ്‌കരണങ്ങളോട് സഹകരിക്കാമെന്ന് യോഗത്തില്‍ സിഐടിയു നിലപാട് സ്വീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ