കേരളം

കുതിരാനിലെ ഒരു തുരങ്കത്തിന്റെ നിര്‍മ്മാണം മാര്‍ച്ച് 31നകം പൂര്‍ത്തിയാകും; കരാര്‍ കമ്പനി ഹൈക്കോടതിയില്‍ 

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: പാലക്കാട് ദേശീയപാതയില്‍ കുതിരാനിലെ ഒരു തുരങ്കത്തിന്റെ നിര്‍മ്മാണം മാര്‍ച്ച് 31നകം പൂര്‍ത്തിയാവുമെന്ന് കരാര്‍ കമ്പനി. രണ്ടാമത്തെ തുരങ്കത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകാന്‍ കൂടുതല്‍ സമയം വേണമെന്നും കരാര്‍ കമ്പനി ഹൈക്കോടതിയില്‍ അറിയിച്ചു.

കുതിരാന്‍ തുരങ്കപാത അടിയന്തരമായി തുറക്കണമെന്നാവശ്യപ്പെട്ട് ചീഫ് വിപ്പ് കെ രാജന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കവേയാണ് കരാര്‍ കമ്പനി നിര്‍മ്മാണം സംബന്ധിച്ച് കോടതിയെ ബോധിപ്പിച്ചത്. ഇപ്പോഴത്തെ കുതിരാന്‍ പാതയിലെ ഗതാഗതം നിര്‍ത്തിവെച്ചാല്‍ മാത്രമേ രണ്ടാമത്തെ തുരങ്കത്തിലേക്കുള്ള വഴിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കൂ. തുരങ്കം തുറക്കുന്നതോടെ ഗതാഗതക്കുരുക്കിന് പരിഹാരം ഉണ്ടാകുമെന്നും കമ്പനി അറിയിച്ചു. 

ഒരു തുരങ്കത്തിന്റെ നിര്‍മ്മാണം മാര്‍ച്ച് 31നകം പൂര്‍ത്തിയായാലും ഉടന്‍തന്നെ ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ സാധിക്കില്ല. സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാകുന്നത് വരെ ഗതാഗതത്തിന് തുറന്നുകൊടുക്കാനാവില്ലെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. കുതിരാനിലെ ഇപ്പോഴത്തെ ഗതാഗതക്കുരുക്കിന് കാരണം ഗതാഗതനിയമ ലംഘനം നടത്തി വാഹനം ഓടിക്കുന്നതാണെന്നും ദേശീയ പാത അതോറിറ്റി കോടതിയെ ധരിപ്പിച്ചു. കേസ് ഈ മാസം 22ന് വീണ്ടും പരിഗണിക്കും.നിരന്തരമുണ്ടാകുന്ന അപകടങ്ങള്‍ കണക്കിലെടുത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ രാജന്‍ ഹര്‍ജി നല്‍കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി