കേരളം

സംസ്ഥാനത്തെ 50ലക്ഷത്തിലധികം പേര്‍ക്ക് ഈ മാസം റേഷന്‍ മണ്ണെണ്ണ ഇല്ല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേന്ദ്രവിഹിതം കുറഞ്ഞതിനാല്‍ നീല, വെള്ള കാര്‍ഡുടമകള്‍ക്ക് ഈ മാസം റേഷന്‍ മണ്ണെണ്ണ ലഭിക്കില്ല. സംസ്ഥാനത്തെ 50 ലക്ഷത്തിലധികം പേര്‍ക്കാണ് ഇതോടെ മണ്ണെണ്ണയില്ലാതായത്.

എഎവൈ( മഞ്ഞ), മുന്‍ഗണന (പിങ്ക്) വിഭാഗങ്ങളിലെ വൈദ്യുതിയില്ലാത്തവര്‍ക്ക് നാലുലിറ്ററും വൈദ്യുതിയുള്ളവര്‍ക്ക് അരലിറ്ററും മണ്ണെണ്ണ ലഭിക്കും. ലിറ്ററിന് 37രൂപയാണ് വില. ഭക്ഷ്യധാന്യവിഹിതത്തില്‍ മാറ്റമില്ല. മുന്‍മാസം ലഭിച്ചിരുന്ന അതേയളവില്‍ ഈ മാസവും ലഭിക്കും. ഈ മാസത്തെ റേഷന്‍ വിതരണം തിങ്കളാഴ്ചയാരംഭിക്കും.പൊതുവിഭാഗം കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ നിഷേധിക്കുന്ന കേന്ദ്രനയം തിരുത്തണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമിതി രംഗത്തുവന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്