കേരളം

പാലക്കാട് യുവാവിന് വെട്ടേറ്റു; രണ്ടുപേര്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പാലക്കാട് കൊല്ലങ്കോട് യുവാവിന് വെട്ടേറ്റു. പോത്തമ്പാടം തെക്കേക്കാട് വിനേഷി(40) നാണ് വെട്ടേറ്റത്. കുടുംബവഴക്കാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനമെന്നും കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.

ഞായര്‍ രാത്രി എട്ടരയോടെയായിരുന്നു സംഭവം. സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായി. കൊടുങ്ങല്ലൂര്‍ സ്വദേശി ശരവണന്‍, പോത്തമ്പാടം സ്വദേശി പ്രദീപ് എന്നിവരാണ് കൊല്ലങ്കോട് പൊലീസിന്റെ പിടിയിലായത്.മുതുകിലും കഴുത്തിനും പുറകിലും ആഴത്തില്‍ മുറിവേറ്റ വിനേഷിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

അമേഠിയിലേക്ക് രാഹുല്‍ പ്യൂണിനെ അയച്ചു; പരിഹാസവുമായി ബിജെപി സ്ഥാനാര്‍ഥി

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്