കേരളം

യുഡിഎഫ് സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയ പട്ടിക ഇന്ന് തന്ന വേണം; നിര്‍ദേശവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യുഡിഎഫ് ഭരണകാലത്ത് സ്ഥിരപ്പെടുത്തിയ താല്‍ക്കാലിക ജീവനക്കാരുടെ എണ്ണം നല്‍കാന്‍ സര്‍ക്കാര്‍ വകുപ്പുകളോടും സ്ഥാപനങ്ങളോടും നിര്‍ദേശിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്. ഇന്നുതന്നെ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ബുധനാഴ്ച മന്ത്രിസഭാ യോഗത്തിന് മുന്നില്‍ താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള നിരവധി ഫയലുകളെത്താനാണു സാധ്യത.

നിയമന വിവാദം പ്രതിപക്ഷം ശക്തമായ രാഷ്ട്രീയ വിവാദമാക്കിക്കഴിഞ്ഞു. ഇതിന് കണക്കുകള്‍വച്ച് മറുപടി പറയാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കൂടാതെ ഇതുവരെ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്ത തസ്തികകള്‍, ഇനിയും റിപ്പോര്‍ട്ട് ചെയ്യാത്തവ എന്നിവയുടെ കണക്കും വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പിഎസ്സി റാങ്ക് ഹോള്‍ഡേഴ്‌സ് സെക്രട്ടേറിയറ്റിനു മുന്നിലും സംസ്ഥാന വ്യാപകമായും സമരം കടുപ്പിക്കുന്ന സാഹചര്യത്തിലാണ് പിഎസ്സിയുമായി ബന്ധപ്പെട്ട കണക്കുകള്‍ ശേഖരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

'എന്റെ മക്കള്‍ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല; അവരെന്നെ വഴക്കു പറയും': ആമിര്‍ ഖാന്‍

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍