കേരളം

സിപിഎമ്മിന്റേ്ത് വൈരുധ്യാത്മകത മലക്കം മറിച്ചില്‍ ; ബേബി റോഡുവക്കിലിരുന്ന് പറയുന്നത് കാര്യമാക്കേണ്ടെന്ന് കെ സുരേന്ദ്രന്‍ 

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട : ശബരിമല വിഷയത്തില്‍ എം എ ബേബിയുടേത് വൈരുധ്യാത്മക മലക്കം മറിച്ചിലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. സിപിഎമ്മില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട നേതാവാണ് എംഎ ബേബി. ബേബി റോഡ് വക്കത്തിരുന്ന് പറയുന്നത് കാര്യമാക്കേണ്ടതില്ല. 

സിപിഎമ്മില്‍ ഒരു പണിയുമില്ലാതെ ഇരിക്കുന്ന എംഎ ബേബിയല്ല ഇത് പറയേണ്ടത്. മുഖ്യമന്ത്രി പിണറായി വിജയനാണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ എടുത്ത നിലപാട് തെറ്റായിരുന്നു എന്ന് പരസ്യമായി മുഖ്യമന്ത്രി വ്യക്തമാക്കണം. 

മുഖ്യമന്ത്രി വിശ്വാസികളോട് മാപ്പു പറയണം. ശബരിമല വിഷയത്തില്‍ സിപിഎം സ്വീകരിച്ച നിലപാടും തെറ്റായിപ്പോയെന്ന് പിണറായി വിജയന്‍ വിശ്വാസികളോട് ഏറ്റുപറയണം. എന്നിട്ടു വേണം സത്യവാങ്മൂലത്തിന്റെ കാര്യത്തില്‍ തീരുമാനം പറയാനെന്ന് സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

സിപിഎം എത്രതവണ മലക്കം മറിഞ്ഞാലും ശബരിമല വിഷയത്തില്‍ എടുത്ത നിലപാട് ജനങ്ങളും വിശ്വാസികളും പൊറുക്കാന്‍ തയ്യാറല്ല. ആയിരം ഗംഗയില്‍ മുങ്ങിയാലും സിപിഎമ്മിനോട് പൊറുക്കാന്‍ വിശ്വാസി സമൂഹം തയ്യാറാവില്ല. ശബരിമലയില്‍ കാണിച്ച ക്രൂരതയ്ക്ക് ഒരു മാപ്പും പിണറായി വിജയനോടും കമ്പനിക്കും കിട്ടില്ല. തെരഞ്ഞെടുപ്പ് വരുമ്പോള്‍ സമനില തെറ്റി എന്തെങ്കിലും പറഞ്ഞതുകൊണ്ട് കാര്യമില്ലെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്