കേരളം

40 അടി താഴ്ചയുള്ള കിണറ്റില്‍ വീണ് കാക്ക കുഞ്ഞ്; രക്ഷയ്‌ക്കെത്തി അഗ്നിരക്ഷാ സേന

സമകാലിക മലയാളം ഡെസ്ക്

മുട്ടത്തറ: ആറ് മാസമായി  40 അടി താഴ്ചയുള്ള കിണറ്റിൽ കുടുങ്ങി കിടന്നിരുന്ന കാക്ക കുഞ്ഞിനെനിന്ന് രക്ഷിച്ച് ഫയർഫോഴ്സ്. ഉയർന്ന് പറക്കാൻ പലവട്ടം ശ്രമിച്ചിട്ടും കൂപ്പുകുത്തി താഴേക്ക് പതിച്ചതോടെയാണ് രക്ഷകരായി ഫയർഫോഴ്സ് എത്തിയത്. 

കിണറ്റിനുള്ളിലെ ചവറു കൂനയിൽ ആറ് മാസത്തോളമാണ് കാക്ക പിടിച്ചിരുന്നത്. മുട്ടത്തറ വടുവൊത്ത് മരപ്പാലത്തിന് സമീപം റോഡിനോട് ചേർന്നുള്ള കിണറിനുള്ളിലാണ് കാക്ക കുടുങ്ങിയത്. നാട്ടുകാർ ചവറ് കൊണ്ടിടാൻ വന്നപ്പോഴാണ് കിണറിൽ നിന്നും കാക്കയുടെ കരച്ചിൽ കേൾക്കുന്നത്.

രക്ഷപ്പെടുത്താൻ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. അസിസ്റ്റന്റ് സ്‌റ്റേഷൻ ഓഫീസർ ഇ.കെ.ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാക്കയെ പുറത്തെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി