കേരളം

ശമ്പള കുടിശ്ശിക നല്‍കാന്‍ ശുപാര്‍ശ ചെയ്യാമെന്ന് ആരോഗ്യമന്ത്രി; മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ആരോഗ്യ മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ആണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. 2017 ജൂലൈ മുതല്‍ ഉള്ള കുടിശിക നല്‍കാന്‍ ധന വകുപ്പിനോട് ശുപാര്‍ശ ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. അന്തിമ തീരുമാനം രണ്ട് ആഴ്ചയ്ക്കകം ഉണ്ടാകും. ശമ്പള പരിഷ്‌കരണത്തിലെ അപാകത ഇപ്പോള്‍ നിയമിച്ചിട്ടുള്ള സമിതി പരിശോധിക്കുമെന്നും മന്ത്രി ചര്‍ച്ചയില്‍ അറിയിച്ചു. 

ശമ്പള കുടിശിക നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്.  ഡോക്ടര്‍മാരുടെ 2017 മുതലുള്ള ശമ്പള കുടിശ്ശിക ഇതുവരെ നല്‍കിയിട്ടില്ല. കോവിഡ് മുന്നണിപ്പോരാളികളായ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ക്കെതിരെയുള്ള കടുത്ത അവഗണന സര്‍ക്കാര്‍ തുടരുകയാണെന്ന് സംഘടനകള്‍ ആരോപിച്ചിരുന്നു. അലവന്‍സ് പരിഷ്‌കരണത്തോടെ ശമ്പള കുടിശ്ശിക എന്ന് നല്‍കുമെന്ന് പോലും സര്‍ക്കാര്‍ അറിയിച്ചിട്ടില്ലെന്നും സംഘടനകള്‍ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു