കേരളം

നീക്കുപോക്കിന് തയ്യാര്‍; പകരം അതേ ജില്ലയില്‍ സീറ്റ് വേണമെന്ന് സിപിഐ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇടത് മുന്നണിയില്‍ സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ നീക്കുപോകാമെന്ന് സിപിഐ. സിപിഎം-സിപിഐ നേതൃത്വങ്ങള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണി നിലപാട് അറിയിച്ചത്. പുതിയ കക്ഷികള്‍ക്ക് സീറ്റ് വിട്ടുനല്‍കാന്‍ തയ്യാറാണ്. പകരം അതേ ജില്ലയില്‍ത്തന്നെ സീറ്റ് വേണം. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയ നേതാക്കള്‍ എകെജി സെന്ററിലാണ് കൂടിക്കാഴ്ച നടത്തിയത്. 

മറ്റു പാര്‍ട്ടികളുമായി നടന്ന അനൗദ്യോഗിക ചര്‍ച്ചകളുടെ വിവരങ്ങള്‍ സിപിഎം നേതാക്കള്‍ സിപിഐ നേതൃത്വത്തെ അറിയിച്ചു. നിയമനവിവാദത്തിന്റെ പുറകേ പോകുന്നത് ഗുണമാകില്ലെന്ന് സിപിഐ വ്യക്തമാക്കി. 

മുന്നണിയിലേക്ക് കേരള കോണ്‍ഗ്രസ് എം, എല്‍ജെഡി എന്നീ കക്ഷികള്‍ കൂടി വന്നതിനാല്‍ വിട്ടുവീഴ്ചവേണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ഇതോടെ കാഞ്ഞിരപ്പള്ളി സീറ്റിന്റെ കാര്യത്തില്‍ ആദ്യം സ്വീകരിച്ച കടുത്ത നിലപാട് സിപിഐ നേതൃത്വം മയപ്പെടുത്തി. കാഞ്ഞിരപ്പള്ളി സീറ്റിന് പകരം പൂഞ്ഞാറോ ചങ്ങനാശ്ശേരിയോ സിപിഐ ആവശ്യപ്പെടും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു