കേരളം

വിതുര പെണ്‍വാണിഭ കേസ്; ഒന്നാം പ്രതി സുരേഷ് കുറ്റക്കാരന്‍; ശിക്ഷാവിധി നാളെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിതുര പെണ്‍വാണിഭ കേസില്‍ ഒന്നാം പ്രതി  കുറ്റക്കാരനാണെന്ന് കോടതി. കൊല്ലം സ്വദേശി ജുബൈദ മന്‍സിലില്‍ സുരേഷിനെയാണു കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയത്. 

പ്രായപൂര്‍ത്തിയാകാത്ത വിതുര സ്വദേശിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വയ്ക്കുകയും വിവിധയാളുകള്‍ പീഡനത്തിന് ഇരയാക്കുകയും ചെയ്‌തെന്നാണു പ്രോസിക്യൂഷന്‍ കേസ്. 1995 ഒക്ടോബറിലാണ് സംഭവം. പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോയി ഒളിവില്‍ പാര്‍പ്പിച്ചു എന്നതാണു കേസ്. 

1996 ജൂലൈ 16 നു ഒരു പ്രതിയോടൊപ്പം പെണ്‍കുട്ടി പൊലീസ് കസ്റ്റഡിയില്‍ എടുത്തതോടെയാണു സംഭവങ്ങള്‍ പുറത്തറിയുന്നത്. ജൂലൈ 23 നല്‍കിയ മൊഴിയെ തുടര്‍ന്നാണ് പീഡന കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. സംഭവത്തില്‍ റജിസ്റ്റര്‍ ചെയ്ത 24 കേസുകളിലും ഒന്നാം പ്രതിയാണ് സുരേഷ്.


2019 ഒക്ടോബര്‍ 17 മുതലാണു പീഡനക്കേസിലെ മൂന്നാം ഘട്ട വിചാരണ കോട്ടയത്തെ പ്രത്യേക കോടതിയില്‍ ആരംഭിച്ചത്. കേസിലെ മറ്റു പ്രതികളെ വെറുതേ വിട്ടപ്പോള്‍ ഇയാള്‍ ഒന്നാം പ്രതി താനാണെന്നു വ്യക്തമാക്കി കോടതിയില്‍ സ്വയം കീഴടങ്ങിയതാണെന്നു പ്രോസിക്യൂഷന്‍ വാദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം