കേരളം

സംസ്ഥാനത്ത് പൊലീസ് വാക്‌സിനേഷന്‍ ഇന്നുമുതല്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകരുടെ വാക്‌സിനേഷന്‍ അന്തിമഘട്ടത്തില്‍. കോവിഡ് മുന്നണിപ്പോരാളികള്‍ക്കുള്ള വാക്‌സിനേഷന്‍ 3 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. 11നു കുത്തിവയ്പ് ആരംഭിച്ച് 13നു പൂര്‍ത്തിയാക്കും.  പൊലീസ്, റവന്യു, പഞ്ചായത്ത് ഉള്‍പ്പെടെയുള്ള വകുപ്പ് ഉദ്യോഗസ്ഥരാണു കോവിഡ് മുന്നണിപ്പോരാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 

ഇവര്‍ക്കുള്ള ആദ്യ ഡോസ് കുത്തിവയ്പാണ് ഇന്ന് ആരംഭിക്കുന്നത്‌. ജില്ലയില്‍ ഇരുപതിനായിരത്തോളം പേരാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവരുടെ റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി.ആദ്യ ഘട്ടത്തില്‍ വാക്‌സീന്‍ സ്വീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള രണ്ടാം ഡോസ് വാക്‌സിനേഷന്‍ ഈ മാസം 15നു ശേഷം ആരംഭിക്കും. അതിനു മുന്‍പ് കോവിഡ് മുന്നണിപ്പോരാളികളുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനാണു നിര്‍ദേശം. ഇതിനായി പരമാവധി വാക്‌സിനേഷന്‍ കേന്ദ്രങ്ങളും തയാറാക്കും. മാര്‍ച്ചില്‍ മൂന്നാം ഘട്ട വാക്‌സിനേഷന്‍ ആരംഭിക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?

59 കിലോയിൽ നിന്ന് 52 കിലോയിലേക്ക്: മേക്കോവർ ചിത്രം പങ്കുവച്ച് അമേയ