കേരളം

ഒന്നാംവർഷ ബിരുദ റെ​ഗുലർ ക്ലാസുകൾ തിങ്കളാഴ്ച തുടങ്ങും 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളിലെ ഒന്നാം വർഷ ബിരുദ റെഗുലർ ക്ലാസുകൾ തിങ്കളാഴ്ച തുടങ്ങും. 15 ന്‌ ആരംഭിക്കുന്ന ക്ലാസുകൾ ഈ മാസം 27 വരെ ഉണ്ടാകും. വി​ദ്യാർത്ഥികൾ കോളജിലെത്തണം. നിലവിൽ ഓൺലൈൻ ക്ലാസുകളായിരുന്നു ഒന്നാം വർഷ ബിരുദവിദ്യാർഥികൾക്ക്. 

മാർച്ച് ഒന്ന് മുതൽ 16 വരെ രണ്ടാം വർഷ ബിരുദ ക്ലാസുകൾ നടക്കും. മാർച്ച് 17 മുതൽ 30 വരെയാണ് മൂന്നാം വർഷ ക്ലാസുകൾ. പിജി വിഭാഗത്തിലെ എല്ലാ വിഷയത്തിലും റഗുലർ ക്ലാസുകൾ നടത്തും. ബിരുദ വിഭാഗത്തിൽ റെഗുലർ ക്ലാസുകൾ ഇല്ലാത്ത ബാച്ചിലേക്ക് ഇതേസമയംതന്നെ ഓൺലൈൻ ക്ലാസുകൾ നടത്തണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. 

ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ നടത്തണോയെന്ന കാര്യം കോളജുകൾക്ക് തീരുമാനിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ബിരുദ ഫൈനൽ സെമസ്‌റ്ററുകാരുടെ റഗുലർ ക്ലാസുകൾ ഉടൻ പൂർത്തിയാക്കാനും നിർദേശമുണ്ട്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം