കേരളം

എസ്എഫ്ഐ പരിപാടിയിൽ പൊലീസുകാരൻ പങ്കെടുത്തു; ഡിജിപിക്ക് കോൺ​ഗ്രസ് നേതാവിന്റെ പരാതി

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: എസ്എഫ്ഐ സംഘടിപ്പിച്ച പൂർവകാല പ്രവർത്തകരുടെ കൂട്ടായ്മയിൽ പങ്കെടുത്ത പൊലീസുകാരനെതിരേ ഡിജിപിക്ക് കോൺ​ഗ്രസ് നേതാവിന്റെ പരാതി. കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയെ ഷാൾ അണിയിച്ച പൊലീസുകാരെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചെങ്ങന്നൂർ ട്രാഫിക് സ്റ്റേഷനിലെ സിപിഒ വിവേകിനെതിരേ കെപിസിസി ജനറൽ സെക്രട്ടറി എഎ ഷുക്കൂർ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. 

കഴിഞ്ഞ ഞായറാഴ്ച പന്തളത്ത് എസ്എഫ്ഐ സംഘടിപ്പിച്ച പൂർവകാല പ്രവർത്തകരുടെ കൂട്ടായ്മയിൽ വിവേക് പങ്കെടുത്തുവെന്നാണ് ഷുക്കൂറിന്റെ പരാതി. ഒരു പൊലീസ് ഉദ്യോഗസ്ഥൻ രാഷ്ട്രീയ സംഘടനയുടെ പരിപാടിയിൽ പങ്കെടുത്തത് ചട്ടവിരുദ്ധമാണെന്നും പരിപാടിയുടെ വീഡിയോ തങ്ങളുടെ കൈവശമുണ്ടെന്നും പരാതിയിൽ പറയുന്നു. അതേസമയം, ആരോപണവിധേയനായ വിവേക് സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. 

കഴിഞ്ഞ ദിവസമാണ് രമേശ് ചെന്നിത്തലയെ ഷാൾ അണിയിക്കുകയും മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം ഫോട്ടോയെടുക്കുകയും ചെയ്ത പൊലീസുകാരെ സസ്‌പെൻഡ് ചെയ്തത്. എറണാകുളം റൂറലിലെയും സിറ്റിയിലെയും പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തിന് ശേഷം നടപടി സ്വീകരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ഡല്‍ഹി ഹൈക്കോടതിയില്‍ 67% സ്ത്രീകള്‍ , 33 % പുരുഷന്‍മാര്‍; ഉന്നത ജുഡീഷ്യറി റിവേഴ്‌സിലും

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍