കേരളം

പിണറായി വിജയന് ഹിന്ദുക്കളോടുള്ള കലിയടങ്ങിയിട്ടില്ല; 'മീശ'യ്ക്ക് അക്കാദമി പുരസ്‌കാരം നല്‍കിയതിനെതിരെ ബിജെപി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എസ് ഹരീഷിന്റെ മീശ നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നല്‍കിയതിനെതിരെ ബിജെപി. ഹിന്ദു സ്ത്രീകള്‍ അമ്പലത്തില്‍പോകുന്നത് വളരെ മ്ലേച്ഛകരമായ കാര്യത്തിനാണ് എന്ന് പരാമര്‍ശിച്ച നോവലിന് പുരസ്‌കാരം നല്‍കിയത് പ്രതികാര ബുദ്ധിയോടെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. ഇത്രയധികം അപകീര്‍ത്തികരമായ പരാമര്‍ശമുള്ള നോവല്‍ നമ്മുുടെ സംസ്ഥാനത്ത് ഇതുവരെ ഉണ്ടായിട്ടില്ലെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

പിണറായി വിജയന് ഹിന്ദുക്കളോടുള്ള കലിയടങ്ങിയിട്ടില്ലെന്നതിന് തെളിവാണ് ഈ പുരസ്‌കാരം നല്‍കിയതിലൂടെ വ്യക്തമാകുന്നത്. ശബരിമല വിഷത്തില്‍ ഹിന്ദുക്കളെ ആക്ഷേപിച്ച അതേ പ്രതികാരമനോഭാവമാണ് ഇവിടെയും. ഹിന്ദുക്കളെ അപമാനിക്കാന്‍ വേണ്ടി കരുതിക്കൂട്ടി ചെയ്യുന്ന കാര്യമാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

മീശ നോവലിനെതിരെ കേരളത്തിലെ പ്രബലമായ സമുദായത്തോടൊപ്പം ഹിന്ദു സമൂഹമൊന്നാകെ രംഗത്തുവന്നിരുന്നു. ഹിന്ദുക്കളെ വെല്ലുവിളിക്കുക അവരുടെ വിശ്വാസപ്രമാണങ്ങളെ ആക്ഷേപിക്കുയെന്നത് പതിവ് പരിപാടിയായി മാറിയിരിക്കുകയാണ്. ഈ അവാര്‍ഡ് നല്‍കുന്നതിലൂടെ
തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുകയെന്നും സുരേന്ദ്രന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്