കേരളം

തെരുവു നായയെ അടിച്ചു പരിക്കേൽപിച്ച് കുരുക്കിട്ട് റോഡിലൂടെ വലിച്ചിഴച്ചു; മിണ്ടാപ്രാണിയോട് കണ്ണില്ലാത്ത ക്രൂരത; കേസ്

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: മിണ്ടാപ്രാണിക്ക് നേരെ വീണ്ടും മനുഷ്യന്റെ ക്രൂരത. തെരുവു നായയെ അടിച്ചു പരിക്കേൽപിച്ച ശേഷം കുരുക്കിട്ട് റോഡിലൂടെ വലിച്ചിഴച്ചു. സംഭവത്തിൽ കട്ടപ്പന കൈരളി ജം​ഗ്‌ഷൻ മാണ്ടിയിൽ ഷാബുവിന് (51) എതിരെ പൊലീസ് കേസെടുത്തു. 

നായയുടെ കഴുത്തിൽ കുരുക്കിട്ട് ടാറിട്ട റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകുന്ന ദൃശ്യം നാട്ടുകാരനായ സിദ്ധാർഥ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സിദ്ധാർഥ് അടക്കമുള്ള ദൃക്‌സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി പൊലീസ് കേസെടുത്തു. 

ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. കൈരളി ജം​ഗ്‌ഷൻ മേഖലയിൽ നായ ആക്രമിക്കാൻ എത്തിയപ്പോൾ പ്രതിരോധിച്ച ശേഷം കുരുക്കിട്ട് വലിച്ചുകൊണ്ടു പോകുകയായിരുന്നെന്ന് ഷാബു പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.

സാരമായി പരുക്കേറ്റ നായയെ വെറ്ററിനറി ഡോക്ടർ പരിശോധിച്ച ശേഷം മരുന്നുകൾ നൽകി. പരാതിക്കാരായ രണ്ട് യുവാക്കളെ നായയുടെ സംരക്ഷണം താത്കാലികമായി ഏൽപിച്ചതായി പൊലീസ് അറിയിച്ചു. മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്ന നിയമപ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി