കേരളം

15 ദിവസം വരെ അധിക അവധി, 'നല്ലനടപ്പ് ജാമ്യം' നയം രൂപീകരിച്ചു 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ​ഗുരുതരമല്ലാത്ത കുറ്റകൃത്യം ചെയ്യുന്നവർക്കു നൽകുന്ന ലഘുശിക്ഷയായ നല്ല നടപ്പ് ജാമ്യത്തിനു നയം രൂപീകരിച്ച് സംസ്ഥാന സർക്കാർ. നയം മന്ത്രിസഭ അം​ഗീകരിച്ചു. കുറ്റക‌ത്യം കുറഞ്ഞ സമൂഹം രൂപപ്പെടുത്തിയെടുക്കാൻ ലക്ഷ്യമിട്ടാണ് ഇത്. 

ജയിലിലും ദുർ​ഗുണ പരിഹാര പാഠശാലയിലും അവധിക്ക് അപേക്ഷിക്കുന്നവർ സൽസ്വഭാവികളാണെങ്കിൽ 15 ദിവസം വരെ അധിക അവധി ലഭിക്കും. ജയിൽ വിട്ടിറങ്ങുന്നവർക്ക് ജീവനോപാധി കണ്ടെത്താൻ പരിശീലനം നൽകും. കുറ്റകൃത്യത്തിനിരയാകുന്നവരെ മാനസിക, സാമൂഹിക, സാമ്പത്തിക, ദുരി‌തത്തിൽ നിന്നു സംരക്ഷിക്കുന്നതിനൊപ്പം ‌ കൗൺസിലിങ് അടക്കമുള്ള ചികിത്സ ഇവർക്ക് ഉറപ്പാക്കുകയും ചെയ്യും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു