കേരളം

കമ്മൽ ദ്വാരം ഒട്ടിക്കാൻ ചികിത്സ നടത്തി, യുവതിയുടെ ചെവി പകുതിയായി: 50,000 രൂപ നഷ്ടപരിഹാരം ‌ 

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: കമ്മൽ അണിയുന്ന ദ്വാരം ഒട്ടിക്കാൻ യുവതി നടത്തിയ ചികിത്സ പിഴച്ചതിനെത്തുടർന്ന് ബ്യൂട്ടീഷന് പിഴ. യുവതിക്കുണ്ടായ ശാരീരിക, മാനസിക നഷ്ടങ്ങൾ കണക്കിലെടുത്ത് ബ്യൂട്ടീഷ്യൻ 50,000 രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ഉപഭോക്തൃകോടതിയുടെ ഉത്തരവ്. 

ഓമല്ലൂർ സ്വദേശിനിയായ യുവതി പത്തനംതിട്ട നഗരത്തിലെ ബ്യൂട്ടി പാർലറിലാണ് കമ്മലിടുന്ന ദ്വാരം ഒട്ടിക്കാൻ എത്തിയത്. രണ്ട് ചെവിയുടെ കിഴുത്തയിലും കെമിക്കൽ ഒഴിച്ചായിരുന്നു ചികിത്സ. എന്നാൽ ബ്യൂട്ടീഷ്യൻ നടത്തിയ ചികിത്സയ്ക്കൊടുവിൽ യുവതിയുടെ ചെവി പകുതിയായി. 

ഒരു ചെവിയുടെ കമ്മൽദ്വാരത്തിന് മുകളിലുള്ള ഭാഗം മുതൽ താഴേക്ക് അടർന്നുപോയെന്നാണ് പരാതി. ഇതോടെയാണ് യുവതി പരാതിയുമായി രം​ഗത്തെത്തിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി