കേരളം

ചേകന്നൂർ മൗലവിയുടെ മകൻ അജ്‌മാനിൽ കോവിഡ് ബാധിച്ച് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം : കൊല്ലപ്പെട്ട മതപണ്ഡിതൻ ചേകന്നൂർ മൗലവിയുടെ മകൻ കോവിഡ് ബാധിച്ച് മരിച്ചു. തിരൂർ പറവണ്ണ പുതിയാലകത്ത് ആസിഫ് മുഹമ്മദ്‌ (42) ആണ് കോവിഡ് ബാധിച്ച് മരിച്ചത്. അജ്മാനിൽ വെച്ചായിരുന്നു അന്ത്യം. 

ഒരാഴ്‌ച മുമ്പാണ്  ആസിഫിന് കോവിഡ്  സ്ഥിരീകരിച്ചത്. തുടർന്ന് അജ്‌മാൻ ഖലീഫ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അജ്‌മാനിൽ അവന്റിസ് ജനറൽ മെയിന്റനൻസ് കോൺട്രാക്ടിങ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു.

പറവണ്ണ സ്വദേശി സുബൈദയാണ് മാതാവ്. ഭാര്യ: താനൂർ മൂലക്കൽ സ്വദേശി ലീന. മയ്യത്ത് ഖബറടക്കം അജ്‌മാൻ ഖബർസ്ഥാനിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

'കുഞ്ഞിനെ 3 ദിവസം അന്യമതസ്ഥർക്ക് കൊടുക്കരുത്'; വിചിത്ര നിർദേശം; ഈ നാടിനിത്‌ എന്തു പറ്റിയെന്ന് സാന്ദ്ര തോമസ്

വിശ്വസുന്ദരി മത്സരത്തിന് സൗദി അറേബ്യയും?, പ്രതീക്ഷയില്‍ റൂമി ഖഹ്താനി; ചര്‍ച്ച നടക്കുകയാണെന്ന് സംഘാടകര്‍

'കൂതറ വർക്ക്, തക്കാളിപ്പെട്ടിയും തെർമോക്കോളും അടുക്കി വെച്ചാൽ സെറ്റാവില്ല': അശ്വന്ത് കോക്കിന് മറുപടിയുമായി 'തങ്കമണി' ആർട്ട് ഡയറക്ടർ

സിക്‌സര്‍ പൂരം! കൊല്‍ക്കത്ത - പഞ്ചാബ് മത്സരത്തില്‍ പറന്നിറങ്ങിയ റെക്കോര്‍ഡ്