കേരളം

ആരാധനാലയങ്ങൾ നിർമിക്കാനും നവീകരിക്കാനും ഇനി അനുമതി നിർബന്ധം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആരാധനാലയങ്ങൾ നിർമിക്കുന്നതിനും നവീകരിക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി നിർബന്ധം. ഇക്കാര്യം വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി. 

അനധികൃത നിർമാണങ്ങൾക്കെതിരേ നിയമനടപടി സ്വീകരിക്കണം. ഇതിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരുടെ പേരിൽ നടപടിയുണ്ടാകുമെന്നും ആഭ്യന്തര വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.

പുതുതായി ആരാധനാലയം സ്ഥാപിക്കുന്നത് സ്ഥലത്തെ മതസൗഹാർദവും ക്രമസമാധാനവും തകരാൻ ഇടയാക്കില്ലെന്ന് അധികാരികൾ ഉറപ്പാക്കണം. പ്രശ്നമുണ്ടെങ്കിൽ മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കാൻ നടപടിയെടുക്കണം.

നിലവിലുള്ള ആരാധനാലയങ്ങൾ വിപുലീകരിക്കുന്നതിനും അനുമതി വാങ്ങണം. പുനരുദ്ധാരണ പ്രവൃത്തികൾ പൊതുജനങ്ങൾക്ക്‌ ബുദ്ധിമുട്ടോ ഗതാഗത തടസമോ ഉണ്ടാക്കരുത്. ഭാവിയിൽ റോഡ് വികസനത്തിന് തടസമാകരുതെന്നും ഉത്തരവിൽ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്