കേരളം

'ചെത്തുകാരനായ അച്ഛന്‍ അന്ന് കള്ളും കുടിച്ച് തേരാപാരാ നടക്കുകയായിരുന്നു' ; വീണ്ടും ആക്ഷേപിച്ച് കെ സുധാകരന്‍

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട് :  മുഖ്യമന്ത്രി പിണറായി വിജയനെയും പിതാവിനെയും വീണ്ടും ആക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും രണ്ടാം മരണ വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള അനുസ്മരണ യോഗത്തിലായിരുന്നു സുധാകരന്റെ പരാമര്‍ശം.

ഞങ്ങളുടെ പ്രിയപ്പെട്ട പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അച്ഛനെക്കുറിച്ച് എന്തു പറഞ്ഞു. അട്ടംപരതി ഗോപാലന്‍ എന്ന്. ഗോപാലന്‍ ഈ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി, ആ പോരാട്ടത്തില്‍ ഒരു പോരാളിയായി നാടിന്റെ മോചനത്തിന് വേണ്ടി പടവെട്ടുമ്പോള്‍ പിണറായി വിജയന്റെ ചെത്തുകാരനായ അച്ഛന്‍, പിണറായി അങ്ങാടിയില്‍ കള്ളും കുടിച്ച് തേരാപാര നടക്കുകയായിരുന്നു എന്ന് സുധാകരന്‍ പരിഹസിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി