കേരളം

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല: ശോഭാ സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാവില്ലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ഇക്കാര്യം കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളെ അറിയിച്ചതായും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

കെ സുരേന്ദ്രന്‍ അധ്യക്ഷനായതിനു പിന്നാലെ സംസ്ഥാന ബിജെപിയില്‍ നടത്തിയ പുനസ്സംഘടനയില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തന രംഗത്തുനിന്നു മാറിനില്‍ക്കുകയായിരുന്നു ശോഭാ സുരേന്ദ്രന്‍. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനൊടുവില്‍ ഇക്കഴിഞ്ഞ ആഴ്ചയാണ് ശോഭ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തിയത്. തൃശൂരില്‍ ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഢ പങ്കെടുത്ത പരിപാടിയില്‍ ശോഭ സംബന്ധിച്ചിരുന്നു. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തിനു തൊട്ടുമുമ്പായി ശോഭ ഡല്‍ഹിയില്‍ മോദിയെ സന്ദര്‍ശിച്ചിരുന്നു. ഇത് രാഷ്ട്രീയ ചര്‍ച്ചയ്ക്കു വഴിവയ്ക്കുകയും ചെയ്തു.

സീനിയര്‍ നേതാവായ തന്നെ കോര്‍ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കുകയും വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഒതുക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് ശോഭ കലഹം തുടങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി