കേരളം

ജസ്‌ന കേസ് സിബിഐക്ക് ; തിരോധാനത്തിന് പിന്നില്‍ അന്തര്‍ സംസ്ഥാന ബന്ധമെന്ന് സിബിഐ ഹൈക്കോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ജസ്‌നയുടെ തിരോധാനം അന്വേഷിക്കാമെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു.  ജസ്‌നയുടെ തിരോധാനത്തിന് അന്തര്‍ സംസ്ഥാന ബന്ധമെന്നും സിബിഐ കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്ന് കേസ് അന്വേഷണം സിബിഐക്ക് കോടതി വിട്ടു. അന്വേഷണത്തിന് സര്‍ക്കാര്‍ സൗകര്യം ഒരുക്കണം. കേസ് ഡയറി സിബിഐക്ക് കൈമാറാനും പൊലീസിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.

സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുക. വാഹന സൗകര്യം അടക്കം എല്ലാ അനുബന്ധ സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ജസ്‌നയുടെ തിരോധനത്തിന് പിന്നില്‍ ഗൗരവകരമായ എന്തോ വിഷയം ഉണ്ടെന്നും അന്തര്‍ സംസ്ഥാന ഇടപെടല്‍ ഉണ്ടെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കി.

ജസ്‌നയുടെ സഹോദരന്‍ ജെയ്‌സ് ജോണ്‍, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അഭിജിത് എന്നിവരാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്. ക്രൈം ബ്രാഞ്ച് അന്വേഷണത്തിലൂടെ ജസ്‌നയെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷ ഇല്ലെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു.

സാധ്യമായ എല്ലാ അന്വേഷണവും തുടരുകയാണെന്നും ഇതുവരെ ജസ്‌നയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. വെച്ചൂച്ചിറ കൊല്ലമുള ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയ ജെയിംസിനെ (20) 2018 മാര്‍ച്ച് 22നാണ് കാണാതായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

'അങ്ങനെ അതിന് അവസാനം'; നവനീതിനെ ചുംബിക്കുന്ന ചിത്രം പങ്കുവെച്ച് മാളവിക ജയറാം

സ്‌കൂളിനു സമീപം മദ്യശാല, അഞ്ചു വയസ്സുകാരന്‍ കോടതിയില്‍; അടച്ചുപൂട്ടാന്‍ ഉത്തരവ്

മാതൃഭൂമി ന്യൂസ് കാമറാമാൻ കാട്ടാന ആക്രമണത്തില്‍ മരിച്ചു

ഡോർട്മുണ്ട് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍, താരമായി ഹമ്മല്‍സ്; അവസാന അങ്കത്തിലെ എതിരാളിയെ ഇന്ന് അറിയാം