കേരളം

രേഖാമൂലം ഉത്തരവ് ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് ഉദ്യോഗാര്‍ഥികള്‍; ചര്‍ച്ച പൂര്‍ത്തിയായി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരം തുടരുമെന്ന് ഉദ്യോഗാര്‍ഥികള്‍. സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം നിലപാട് വ്യക്തമാക്കുകയായിരുന്നു ഉദ്യോഗാര്‍ഥികള്‍. ചര്‍ച്ച സൗഹാര്‍ദപരമായിരുന്നു. സര്‍ക്കാരില്‍ നിന്ന് രേഖാമൂലം ഉത്തരവ് ലഭിക്കുന്നതുവരെ സമാധാനപരാമായി സമരം തുടരുമെന്ന് സമര നേതാക്കള്‍  പറഞ്ഞു. സിപിഒ, ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റില്‍ ഉള്ളവരുമായാണ് സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയത്. 

തങ്ങളുടെ ആവശ്യങ്ങള്‍ ഉദ്യോഗസ്ഥ പ്രതിനിധികള്‍ക്ക് മുന്നില്‍ വിശദീകരിച്ചെന്നും നടപടിയുണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചതായും സമരനേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. 

വൈകുന്നേരം നാലരയോടെ ആരംഭിച്ച ചര്‍ച്ചയില്‍. ആഭ്യന്തര സെക്രട്ടറി ടി കെ ജോസ്, എഡിജിപി മനോജ് എബ്രഹാം എന്നിവരാണ് സര്‍ക്കാര്‍ പ്രതിനിധികളായി എത്തിയത്. ഇരു ലിസ്റ്റിലുമുള്ള മൂന്നുപേരോട് വീതം ചര്‍ച്ചയ്ക്ക് എത്താനായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. 
കഴിഞ്ഞ ദിവസം വരെ സമരക്കാരുമായി ഒരുവിധ ചര്‍ച്ചയ്ക്കുമില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്ന് നിര്‍ദേശിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു