കേരളം

ഐശ്വര്യകേരളയാത്രയ്ക്ക് നാളെ സമാപനം; യുഡിഎഫിന് ഉണർവ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്ര ചൊവ്വാഴ്​ച വൈകീട്ട്​ ശംഖുംമുഖം കടപ്പുറത്ത്​ മഹാസംഗമത്തോടെ സമാപിക്കും. കോൺഗ്രസ്​ മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. 

രാഹുൽ ഗാന്ധിക്ക്​ ​പുറമെ കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ്​ അൻവർ, പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെ മുതിർന്ന കോൺഗ്രസ്​ നേതാക്കളും യു.ഡി.എഫ്​ നേതാക്കളും സമാപന സംഗമത്തിൽ പങ്കെടുക്കും.

ജനുവരി 31ന്​ കാസർകോട്​ കുമ്പളയിൽ നിന്നാരംഭിച്ച യാത്ര 14 ജില്ലകളിലെയും നിയമസഭ മണ്ഡലങ്ങളിൽ പര്യടനം നടത്തിയാണ്​ സമാപിക്കുന്നത്​. നിയമസഭ തെരഞ്ഞെടുപ്പിന്​ കോൺഗ്രസ്​-യു.ഡി.എഫ്​ അണികളെ സജ്ജമാക്കുന്നത്​ ലക്ഷ്യമിട്ടായിരുന്നു യാത്ര. സമാപനം ഗംഭീകരമാക്കാൻ വിപുല സംവിധാനങ്ങൾ യു.ഡി.എഫ്​ ഒരുക്കിയിട്ടുണ്ട്​. യാത്ര സമാപിക്കുന്നതോടെ യു.ഡി.എഫ്​ സീറ്റ്​വിഭജന-സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക്​ കടക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ ആറ് വരെ; ജൂണ്‍ ആദ്യവാരം സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍

പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് കോണ്‍ഗ്രസ്; സര്‍ക്കാരിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് ഹരിയാന മുഖ്യമന്ത്രി

ലിവ് ഇന്‍ ബന്ധം ഇറക്കുമതി ആശയം, ഇന്ത്യന്‍ സംസ്‌കാരത്തിന് കളങ്കം: ഹൈക്കോടതി

ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വിസ വ്യവസ്ഥയില്‍ മാറ്റം; സേവിങ്‌സ് നിക്ഷേപം 16ലക്ഷം വേണം