കേരളം

വാടക കെട്ടിടത്തിൽ നിന്നു തീ കൊളുത്തിയ കമിതാക്കൾ ചികിത്സയിലിരിക്കെ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ കമിതാക്കൾ ചികിത്സയിലിരിക്കെ മരിച്ചു. കണ്ണൂർ പയ്യന്നൂരിലാണ് സംഭവം. വാടക കെട്ടിടത്തിലാണ് ഇരുവരേയും ​ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ചിറ്റാരിക്കൽ എളേരിയാട്ടിലെ ശിവപ്രസാദ്, ഏഴിലോട് പുറച്ചേരിയിലെ ആര്യ എന്നിവരാണ് മരിച്ചത്. 

കഴിഞ്ഞ 19-നാണ് പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ വാടക കെട്ടിടത്തിൽ ഇരുവരെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. 19-ാം തീയതി പരീക്ഷ കഴിഞ്ഞിറങ്ങിയ ആര്യയെ ശിവപ്രസാദ് കാറിലെത്തി വാടക കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു. 

തുടർന്ന് ഇരുവരും തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ രണ്ട് പേരെയും കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ ആര്യയും ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെ ശിവപ്രസാദും മരിച്ചു. 

പ്രണയത്തിലായിരുന്ന ഇരുവരും വീട്ടുകാർ എതിർപ്പറിയിച്ചതോടെയാണ് ആത്മഹത്യയ്ക്ക് മുതിർന്നത്. ആര്യയുടെ വിവാഹ നിശ്ചയം നടക്കാനിരിക്കെയായിരുന്നു സംഭവം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു