കേരളം

ജീവനൊടുക്കാന്‍ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി ; അറിയാതെ കഴിച്ച മകനും സഹോദരിയും മരിച്ചു ; യുവതി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട് : വിഷം കലര്‍ന്ന ഐസ്‌ക്രീം കഴിച്ച് രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. കാഞ്ഞങ്ങാട് സ്വദേശിനി വര്‍ഷയാണ് അറസ്റ്റിലായത്. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. വര്‍ഷയുടെ മകന്‍ അദ്വൈത് ( 5 വയസ്സ്) സഹോദരി ദൃശ്യ (19) എന്നിവരാണ് മരിച്ചത്. ജീവനൊടുക്കാനായി വര്‍ഷ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയത് അറിയാതെ, ഇവര്‍ അതെടുത്ത് കഴിക്കുകയായിരുന്നു.

കഴിഞ്ഞ 11-ാം തീയതിയായിരുന്നു സംഭവം. പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന വസന്തന്‍-സാജിത ദമ്പതികളുടെ മകള്‍ ദൃശ്യ ഇന്നലെ രാത്രിയാണ് മരിച്ചത്. വിഷം കലര്‍ന്ന ഐസ്‌ക്രീം കഴിച്ച് മഹേശന്‍-വര്‍ഷ ദമ്പതികളുടെ മകന്‍ അദ്വൈത് (5) കഴിഞ്ഞ 12 ന് മരിച്ചിരുന്നു.

ആത്മഹത്യ ചെയ്യാനായി വര്‍ഷ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി. ഇതു കഴിച്ച ശേഷം അസ്വസ്ഥത തോന്നി മുറിയില്‍പ്പോയ വര്‍ഷ ഉറങ്ങിപ്പോയി. ഇതിനിടെ വിഷം ചേര്‍ത്തതാണെന്ന് അറിയാതെ, മേശപ്പുറത്തിരുന്ന ഐസ്‌ക്രീം എടുത്ത് അദ്വൈതും, രണ്ടു വയസ്സുള്ള സഹോദരനും ദൃശ്യയും കഴിച്ചു.

ഇതിനു പിന്നാലെ ഇവര്‍ ഹോട്ടലില്‍ നിന്നു വാങ്ങിയ ബിരിയാണിയും കഴിച്ചു. രാത്രിയോടെ അദ്വൈത് ഛര്‍ദിക്കാന്‍ തുടങ്ങി. കാര്യമായ വിഷമം തോന്നാതിരുന്നതിനാല്‍ ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തിയ കാര്യം വര്‍ഷ ആരോടും പറഞ്ഞില്ല. കുട്ടി ഛര്‍ദ്ദിച്ചത് ബിരിയാണി കഴിച്ചിട്ടാകാമെന്ന് വീട്ടുകാരും വിചാരിച്ചു.

ഛര്‍ദ്ദി രൂക്ഷമായതിനെ തുടര്‍ന്ന് പുലര്‍ച്ചെയോടെ ആശുപത്രിയിലെത്തിച്ച അദൈ്വത് മരിച്ചു. അന്നു വൈകിട്ടോടെ 2 വയസ്സുള്ള കുട്ടിയും ദൃശ്യയും ഛര്‍ദിക്കാന്‍ തുടങ്ങി. ഇവരെയും ആശുപത്രിയില്‍ എത്തിച്ചു. പിന്നാലെ വര്‍ഷയും അവശയായി. ആശുപത്രിയിലാക്കിയ വര്‍ഷയും 2 വയസ്സുള്ള കുട്ടിയും പിന്നീട് സുഖം പ്രാപിച്ച് വീട്ടില്‍ തിരിച്ചെത്തി. എന്നാല്‍ ദൃശ്യയുടെ നില ഗുരുതരമായി തുടരുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്