കേരളം

ഭാരതബന്ദ്: കേരളത്തില്‍ കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

സമകാലിക മലയാളം ഡെസ്ക്


കൊച്ചി:  ഇന്ധന വിലവര്‍ധന, ജിഎസ്ടി, ഇവേ ബില്‍ തുടങ്ങിയവയില്‍ പ്രതിഷേധിച്ച് ഡല്‍ഹി കേന്ദ്രീകരിച്ചുള്ള വ്യാപാര സംഘടനകള്‍ വെള്ളിയാഴ്ച ആഹ്വാനം ചെയ്ത് ഭാരതബന്ദില്‍ സംസ്ഥാനത്തെ കടകള്‍ തുറക്കുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി കെ.സേതുമാധവന്‍ പറഞ്ഞു. സംസ്ഥാനത്തെ ഏതാനും വ്യാപാര സംഘടനകള്‍ ഇക്കാര്യത്തില്‍ വൈകിട്ടോടെ തീരുമാനമെടുത്ത് അറിയിപ്പു നല്‍കും. ഈ സംഘടനകളും സമരത്തില്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്നാണു വിവരം.

ഇന്ധന വിലവര്‍ധന, ജിഎസ്ടി, ഇവേ ബില്‍ തുടങ്ങിയവയില്‍ പ്രതിഷേധിച്ചാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ബന്ദ്. ഓള്‍ ഇന്ത്യ ട്രാന്‍സ്‌പോര്‍ട് വെല്‍ഫെയര്‍ അസോസിയേഷന്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍നിന്നുള്ള ട്രാന്‍സ്‌പോര്‍ട് സംഘടനകളൊന്നും പണിമുടക്കുന്നില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ലോറി ഓണേഴ്‌സ് ഫെഡറേഷന്‍ പണിമുടക്കില്‍ പങ്കെടുക്കുന്നില്ലെന്നു സ്റ്റേറ്റ് കമ്മിറ്റി ഷാജു അല്‍മന പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ