കേരളം

ഭൂരിഭാഗം പേരുടെയും സാമ്പത്തിക നില മോശം, വിമാനത്താവളങ്ങളിലെ പിസിആര്‍ പരിശോധന പിന്‍വലിക്കണമെന്ന് പ്രവാസികള്‍; മുഖ്യമന്ത്രിക്ക് കത്തയച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പണം ഈടാക്കി കൊണ്ടുള്ള പിസിആര്‍ പരിശോധന പിന്‍വലിക്കണമെന്ന് പ്രവാസികള്‍. കോവിഡ് പശ്ചാത്തലത്തില്‍ പ്രവാസികളില്‍ ഭൂരിഭാഗം പേരും സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഈ സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പണം ഈടാക്കി കൊണ്ടുള്ള പിസിആര്‍ പരിശോധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട്  പ്രവാസി ബന്ധു വെല്‍ഫെയര്‍ ട്രസ്റ്റ്  മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.

നിലവില്‍ വിദേശത്ത് നിന്ന് ഇന്ത്യയില്‍ എത്തുന്നവര്‍ 72 മണിക്കൂറിനകം എടുത്ത കോവിഡില്ല സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണമെന്നത് നിര്‍ബന്ധമാണ്. ഇതിന് പുറമേയാണ് വിമാനത്താവളങ്ങളില്‍ പണം ഈടാക്കി കൊണ്ടുള്ള പിസിആര്‍ ടെസ്റ്റിന് വിധേയമാകണമെന്ന നിര്‍ദേശം. 1800 രൂപയാണ് പരിശോധനയ്ക്കായി ഈടാക്കുന്നത്. നിലവില്‍ തന്നെ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ ഭൂരിഭാഗം പ്രവാസികളും ബുദ്ധിമുട്ടുകയാണ്. അതിനാല്‍ ഇത് ഒഴിവാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.

പ്രവാസികളെ പിന്തുണയ്ക്കുന്നതില്‍ കേരളം എന്നും മുന്‍പന്തിയിലാണ്. അതിനാല്‍ വിമാനത്താവളങ്ങളില്‍ പണം ഈടാക്കി കൊണ്ടുള്ള പിസിആര്‍ പരിശോധന പിന്‍വലിക്കണമെന്ന്് പ്രവാസി ബന്ധു വെല്‍ഫെയര്‍ ആവശ്യപ്പെട്ടു. ഇത് പ്രവാസികള്‍ക്ക് അധിക ബാധ്യത വരുത്തിവെയ്ക്കുന്നതാണ്. നിലവില്‍ തന്നെ ഭൂരിഭാഗം പ്രവാസികളുടെയും സാമ്പത്തിക നില മോശമാണെന്നും പ്രവാസി ബന്ധു വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ വി ഷംസുദ്ദീന്‍ കത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു