കേരളം

തൃപ്പൂണിത്തുറയിൽ ശ്രീധരൻ; വട്ടിയൂർക്കാവിൽ സുരേഷ് ​ഗോപി; കോന്നിയിൽ കെ സുരേന്ദ്രൻ; ബിജെപിയുടെ സാധ്യതാ പട്ടിക

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ‘മെട്രോമാൻ’ ഇ.ശ്രീധരൻ തൃപ്പുണിത്തുറയില്‍ സ്ഥാനാർഥിയാകുമെന്ന് സൂചന. മെട്രോയും പാലാരിവട്ടം പാലവും പ്രചാരണത്തിൽ അനുകൂലമാകുമെന്നാണു വിലയിരുത്തൽ. മണ്ഡലത്തിന്റെ നഗരസ്വഭാവും അനുകൂലഘടകമായി വിലയിരുത്തുന്നു. ബിജെപി കേന്ദ്രനേ‍തൃത്വമാണ് ഈ നിർദേശം മുന്നോട്ടുവച്ചത്.

അതേസമയം കോന്നിയിൽ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെയും കഴക്കൂട്ടത്ത് വി കേന്ദ്രമന്ത്രി വി മുരളീധരനെയും വട്ടിയൂർക്കാവിൽ സുരേഷ് ​ഗോപിയെയും നേമത്ത് കുമ്മനത്തെയും സ്ഥാനാർഥിയാക്കാനാണ് ആലോചിക്കുന്നത്. കോഴിക്കോട് എംടി രമേശിനെയും കൊടുങ്ങല്ലൂർ ടിപി സെൻകുമാറുമാണ് അന്തിമപട്ടികയിൽ ഉള്ളത്

പിസി ജോര്‍ജ് എന്‍ഡിഎയിലേയ്ക്ക് എത്തുമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. ശനിയാഴ്ച രാത്രി തൃശൂരില്‍ നടന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ പിസി ജോര്‍ജ് പങ്കെടുത്തു. സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. 

പിസി ജോര്‍ജിന് പൂഞ്ഞാര്‍ സീറ്റ് നല്‍കാന്‍ തയ്യാറാണെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. പൂഞ്ഞാറിന് പുറമേ ഒരു സീറ്റ് കൂടി പിസി ജോര്‍ജിന്റെ കേരള ജനപക്ഷം പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. 

അതേസമയം തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതിനുള്ള അവസാനവട്ട ചര്‍ച്ചകളിലാണ് ബിജെപി. സ്ഥാനാര്‍ഥികളെ സംബന്ധിച്ചുള്ള നിര്‍ദേശം മണ്ഡലം കമ്മിറ്റികളില്‍ നിന്ന് തേടിയിട്ടുണ്ട്.  മാര്‍ച്ച് 10നകം സ്ഥാനാര്‍ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാവുമെന്നാണ് വിവരം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍