കേരളം

98 മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം, 41 സീറ്റില്‍ യുഡിഎഫ്, ഒന്നില്‍ ബിജെപി ; സിപിഎം വിലയിരുത്തല്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സംസ്ഥാനത്ത് 98 മണ്ഡലങ്ങളില്‍ ഇടതുപക്ഷത്തിന് മുന്‍തൂക്കമെന്ന് വിലയിരുത്തല്‍. 41 സീറ്റുകളില്‍ യുഡിഎഫിന് മുന്‍തൂക്കമുണ്ട്. ഒരു സീറ്റില്‍ ബിജെപിക്കും ആധിപത്യമുണ്ട്. ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഈ വിലയിരുത്തല്‍. 

ബിജെപിക്ക് വോട്ടു വിഹിതത്തില്‍ കാര്യമായ മുന്നേറ്റമില്ല. അതേസമയം ചിലയിടങ്ങളില്‍ ബിജെപിക്ക് കുതിപ്പുണ്ടായിട്ടുണ്ട്. 15 ശതമാനമാണ് ബിജെപിക്ക് കിട്ടിയ വോട്ടു വിഹിതമെന്നാണ് സിപിഎം കണക്കുകൂട്ടല്‍. വര്‍ക്കല, ആറ്റിങ്ങല്‍, പന്തളം തുടങ്ങിയ പ്രദേശങ്ങളിലെ ബിജെപിയുടെ മുന്നേറ്റം യോഗത്തില്‍ ചര്‍ച്ചയായി. 

പരമ്പരാഗത ശക്തി കേന്ദ്രങ്ങളിലെ തോല്‍വിയും പരിശോധിക്കാന്‍ സിപിഎം തീരുമാനിച്ചു. ഇവിടെ സ്വീകരിക്കേണ്ട തിരുത്തല്‍ നടപടികളും പാര്‍ട്ടി നേതൃയോഗം ചര്‍ച്ച ചെയ്യും. ബിജെപിയുടെ മുന്നേറ്റം അടക്കമുള്ള വിഷയങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ വിശദമായി പരിശോധിക്കാനും സെക്രട്ടേറിയറ്റ് യോഗത്തില്‍ ധാരണയായി. 

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിമാരുടെ റിപ്പോര്‍ട്ട് സംസ്ഥാന നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിപിഎം വിശദമായ വിലയിരുത്തലിലേക്ക് കടക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

'ഇതെന്താ ക്രിസ്മസ് ട്രീയോ?': മിന്നിത്തിളങ്ങുന്ന ലുക്കില്‍ ഐശ്വര്യ റെഡ് കാര്‍പ്പറ്റില്‍; വൈറല്‍

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി

ഏതെങ്കിലും ഒന്ന് പോരാ! എണ്ണകളുടെ ​ഗുണവും സ്വഭാവും അറിഞ്ഞ് ഭക്ഷണം തയ്യാറാക്കാം

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു