കേരളം

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.45; ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് രോ​ഗികൾ എറണാകുളത്ത്; ജില്ല തിരിച്ചുള്ള കണക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോ​​ഗം സ്ഥിരീകരിച്ചത് എറണാകുളം ജില്ലയിൽ. 602 പേർക്കാണ് ജില്ലയിൽ ഇന്ന് രോ​ഗം കണ്ടെത്തിയത്. മലപ്പുറത്തും 500ന് മുകളിലാണ് രോ​ഗികൾ. കേരളത്തിൽ ഇന്ന് 4,991 പേർക്കാണ് ആകെ രോ​ഗം കണ്ടെത്തിയത്. 

എറണാകുളം 602, മലപ്പുറം 511, പത്തനംതിട്ട 493, കോട്ടയം 477, കോഴിക്കോട് 452, തൃശൂർ 436, കൊല്ലം 417, തിരുവനന്തപുരം 386, ആലപ്പുഴ 364, കണ്ണൂർ 266, പാലക്കാട് 226, വയനാട് 174, ഇടുക്കി 107, കാസർക്കോട് 80 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

അടുത്തിടെ യുകെയിൽ നിന്നു വന്ന 37 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകൾ തുടർ പരിശോധനക്കായി എൻഐവി പുനെയിലേക്ക് അയച്ചിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 52,790 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.45 ആണ്. 

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 94 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4413 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 425 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 553, മലപ്പുറം 459, പത്തനംതിട്ട 433, കോട്ടയം 454, കോഴിക്കോട് 425, തൃശൂർ 421, കൊല്ലം 412, തിരുവനന്തപുരം 248, ആലപ്പുഴ 353, കണ്ണൂർ 202, പാലക്കാട് 120, വയനാട് 163, ഇടുക്കി 102, കാസർക്കോട് 68 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം