കേരളം

തിരുവനന്തപുരത്ത് പൂട്ടിക്കിടന്ന ഫാക്ടറിയില്‍ തൊഴിലാളി ആത്മഹത്യ ചെയ്ത നിലയില്‍; മൃതദേഹം മാറ്റാന്‍ സമ്മതിക്കില്ലെന്ന് തൊഴിലാളികള്‍, സംഘര്‍ഷം

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: വേളിയിലെ ഇംഗ്ലീഷ്-ഇന്ത്യന്‍ ക്ലേ ഫാക്ടറിയില്‍ തൊഴിലാളി ആത്മഹത്യ ചെയ്ത നിലയില്‍. വേളി മാധവപുരം സ്വദേശി പ്രഭുല്ലകുമാറാണ് മരിച്ചത്. കലക്ടര്‍ എത്താതെ മൃതദേഹം മാറ്റാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് തൊഴിലാളികള്‍ രംഗത്തെത്തി. അഞ്ചുമാസത്തിന് മുന്‍പ് ഈ ഫാക്ടറി പൂട്ടിയിരുന്നു. 

ഏറെനാളായി ഇവിടെ തൊഴിലാളികള്‍ സമരത്തിലാണ്. ഫാക്ടറി  ഭാഗികമായി അടച്ചതിന് എതിരെയായിരുന്നു സമരം. ഇതിന് പിന്നാലെ അസംസ്‌കൃത വസ്തുക്കള്‍ കിട്ടാനില്ല എന്ന് കാണിച്ച് മാനേജ്‌മെന്റ് ഫാക്ടറി പൂര്‍ണമായി അടയ്ക്കുകയായിരുന്നു. 

മന്ത്രിതലത്തില്‍ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തോന്നയ്ക്കലിലെ ഫാക്ടറി തുറന്നിരുന്നു. എന്നാല്‍ കൊച്ചുവേളിയിലെ ഫാക്ടറി തുറന്നില്ല. മാത്രവുമല്ല ഫാക്ടറിയിലെ യന്ത്രങ്ങള്‍ ഗുജറാത്തിലെ പാക്ടറിയിലേക്ക് മാറ്റുകയും ചെയ്തു. ഇതിന് പിന്നാലെ തൊഴിലാളികള്‍ സമരം ശക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ