കേരളം

കോണ്‍ഗ്രസ് എസില്‍ ചേരുമെന്ന പ്രചാരണം ഭാവനാസൃഷ്ടി;  മത്സരിച്ച എല്ലാ സീറ്റുകളിലും എന്‍സിപി തന്നെ മത്സരിക്കുമെന്ന് എകെ ശശീന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്:  താന്‍ കോണ്‍ഗ്രസ് എസില്‍ ചേരുമെന്ന പ്രചാരണം ഭാവനാസൃഷ്ടിയെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. എന്‍സിപിയിലെ നേതാക്കള്‍ പല പാര്‍ട്ടിയിലേക്ക് പോകുന്നതായി ചിലര്‍ പ്രചാരണം അഴിച്ചുവിടുന്നു. ഇത്തരം വാര്‍ത്തകള്‍ അപ്രസക്തമാണെന്ന് എകെ ശശീന്ദ്രന്‍ പറഞ്ഞു.

നിലവിലുള്ള സീറ്റുകള്‍ നല്‍കണമെന്ന് എല്‍ഡിഎഫില്‍ ആവശ്യപ്പെടും. എവിടെ മത്സരിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെടുന്നിടത്ത് വീണ്ടും മത്സരിക്കും.  ഇടതുമുന്നണി വിടേണ്ട സാഹചര്യം ഇപ്പോള്‍ എന്‍സിപിക്ക് ഇല്ല. പാലായില്‍ മത്സരിച്ച് വന്നത് എന്‍സിപിയാണ്. മാണി സി കാപ്പന് പാലാ ആവശ്യപ്പെടാനുള്ള അവകാശം ഉണ്ട്. പക്ഷെ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ അനവസരത്തിലാണ്. ഇത് സംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ക്കൊന്നും ഒരു അടിസ്ഥാനവും ഇല്ലെന്നും എകെ ശശീന്ദ്രന്‍ കോഴിക്കോട്ട് പറഞ്ഞു. 

ഇടതുമുന്നണിക്കപ്പുറം ഒരു മുന്നണി മാറ്റം ചര്‍ച്ച ചെയ്യേണ്ട രാഷ്ട്രീയ സാഹചര്യം കേരളത്തില്‍ ഉണ്ടെന്ന് ആരും കരുതുന്നില്ല. അതുകൊണ്ട് തന്നെ അത്തരം ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ല. മുന്നണി മാറ്റം ഉണ്ടായാ. എന്‍സിപി വിട്ട് കോണ്‍ഗ്രസ് എസിനൊപ്പം നില്‍ക്കാന്‍ എകെ ശശീന്ദ്രന്‍ തയ്യാറായേക്കുമെന്ന വാര്‍ത്തകളോടാണ് മന്ത്രിയുടെ പ്രതികരണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു