കേരളം

അകലം പാലിച്ച്, മാസ്‌ക് വെച്ച് വിദ്യാര്‍ത്ഥികള്‍; ക്യാമ്പസുകള്‍ വീണ്ടും സജീവം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വലിയ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ കലാലയങ്ങള്‍ തുറന്നിരിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് കോളജുകള്‍ തുറന്നിരിക്കുന്നത്. നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം കലാലയങ്ങളിലേക്ക് എത്താന്‍ സാധിച്ചിതിന്റെ സന്തോഷത്തിലാണ് വിദ്യാര്‍ത്ഥികള്‍. 

അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും മുഴുവന്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കുമാണ് റെഗുലര്‍ ക്ലാസുകള്‍ ആരംഭിച്ചിരിക്കുന്നത്. രണ്ട് ബാച്ച് ആയി, ഒരു വിദ്യാര്‍ഥിക്ക് അഞ്ച് മണിക്കൂര്‍ അധ്യയനം ലഭിക്കുന്ന രീതിയിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ക്യാമ്പസുകലില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ അധ്യാപകര്‍ വിവരിച്ച് നല്‍കി.


തിരുവനന്തപുരം വുമണ്‍സ് കോളജില്‍ നിന്ന് വിന്‍സന്റ് പുളിക്കല്‍ പകര്‍ത്തിയ ദൃശ്യം
 

ഷിഫ്റ്റ് അടിസ്ഥാനത്തില്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് 5 വരെയാണ് പ്രവര്‍ത്തനസമയം. ഒരു സമയം പകുതി വിദ്യാര്‍ഥികള്‍ക്കു മാത്രമായിരിക്കും പ്രവേശനം. ഷിഫ്റ്റ് അല്ലാത്തവര്‍ക്ക് നാലു സമയ ഷെഡ്യൂളില്‍ (8.30-1.30; 9-2; 9.30-3.30; 10-4) ഏതെങ്കിലുമൊന്നു തെരഞ്ഞെടുക്കാം. ശനിയാഴ്ചയും കോളജുകള്‍ പ്രവര്‍ത്തിക്കും.

ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, ലോ, മ്യൂസിക്, ഫൈന്‍ ആര്‍ട്‌സ്, ഫിസിക്കല്‍ എജ്യുക്കേഷന്‍ , പോളിടെക്‌നിക് എന്നിവിടങ്ങളില്‍ ബിരുദം 5, 6 സെമസ്റ്റര്‍ ക്ലാസുകളും പിജി ക്ലാസുകളും ഇന്ന് തുടങ്ങി. എന്‍ജിനീയറിങ് കോളജുകളില്‍ 7-ാം സെമസ്റ്റര്‍ ബിടെക്, 9-ാം സെമസ്റ്റര്‍ ബിആര്‍ക്, 3-ാം സെമസ്റ്റര്‍ എംടെക്, എംആര്‍ക്, എംപ്ലാന്‍, 5–ാം സെമസ്റ്റര്‍ എംസിഎ, 9-ാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംസിഎ എന്നിവരാണ് കോളജുകളില്‍ എത്തേണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ