കേരളം

കോന്നി മെഡിക്കല്‍ കോളജില്‍ അടുത്ത മാസം മുതല്‍ കിടത്തി ചികിത്സ ആരംഭിക്കുന്നു; ആരോഗ്യവകുപ്പിന്റെ അനുമതി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോന്നി മെഡിക്കല്‍ കോളജില്‍ കിടത്തി ചികിത്സ ആരംഭിക്കുന്നു.അടുത്ത മാസം ആദ്യം കിടത്തി ചികിത്സ ആരംഭിക്കും. നൂറു കിടക്കകളാണ് ആദ്യഘട്ടത്തില്‍ ക്രമീകരിക്കുന്നത്. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ആശുപത്രിയുടെ രണ്ടാംഘട്ട വികസനത്തിനായി 218കോടി രൂപ അനുവദിച്ചു. 

മെഡിക്കല്‍ കോളജില്‍ കിടത്തി ചികിത്സ ആരംഭിക്കാനായി വിദഗ്ധ സംഘം പരിശോധന നടത്തിയിരുന്നു. രണ്ട് വാര്‍ഡുകള്‍ സജ്ജീകരിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങള്‍ ജനുവരി 15ന് മുന്‍പ് ആശുപത്രിയില്‍ എത്തിക്കുമെന്ന് മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ച കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പഫേഷന്‍ ഡയറക്ടര്‍ അറിയിച്ചിരുന്നു. ഇതോടൊപ്പം ഐസിയു കിടക്കകളും ഓപ്പറേഷന്‍ തീയേറ്ററും സജ്ജീകരിക്കും. കാഷ്വാലിറ്റി പ്രവര്‍ത്തനവും ആരംഭിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി