കേരളം

മൂന്നു ജില്ലകളില്‍ കോവിഡ് നിരക്കുയരുന്നു, എറണാകുളത്ത് സ്ഥിതി രൂക്ഷം ; ജാ​ഗ്രതാ നിർദേശം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്നു ജില്ലകളില്‍ കോവിഡ് നിരക്കുയരുന്നു. വയനാട്, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ കോവിഡ് നിരക്കുയരുന്നതായിട്ടാണ് ആരോഗ്യവകുപ്പിന്‍റെ റിപ്പോര്‍ട്ട്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഉയര്‍ന്ന പ്രതിദിന രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന  എറണാകുളത്ത് സ്ഥിതി രൂക്ഷമാണ്. 

കോവിഡ് കണക്കുകള്‍ കുറഞ്ഞു നിന്ന വയനാട്, പത്തനംതിട്ട ജില്ലകളിലാണ് കഴിഞ്ഞ ആഴ്ചകളിൽ ആശങ്കയുയര്‍ത്തി നിരക്കുയരുന്നത്. 
വയനാട്ടിലാണ് ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 100 പേരെ പരിശോധിക്കുമ്പോള്‍ 12 ലേറെപ്പേര്‍ പോസിറ്റീവ്. 

പത്തനംതിട്ടയില്‍ 11.6 ആണ് പോസിറ്റീവ് ആകുന്നവരുടെ നിരക്ക്. കൂടാതെ, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം ജില്ലകളിലും രോഗികളുടെ എണ്ണം കൂടി. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കിലും വർധനയുണ്ട്. കോവിഡ് ബാധിച്ചു മരിച്ചവരില്‍ 345 പേര്‍ അമ്പതിനു താഴെ പ്രായമുളളവരെന്നും റിപ്പോര്‍ട്ടിലുണ്ട്.

മറ്റ് രോഗങ്ങൾ ഉള്ളവരിൽ കോവിഡ് ബാധിച്ചുള്ള മരണ നിരക്കും കൂടി. 2948 പേരാണ് ഇങ്ങനെ മരിച്ചത്. കണ്ടെയിന്‍മെന്റ് സോണുകളില്‍ പോളിയോ തുളളി മരുന്ന് വിതരണം നീട്ടി വയ്ക്കാനും നിര്‍ദേശം നല്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം