കേരളം

സംസ്ഥാനത്ത് തീയേറ്ററുകള്‍ തുറക്കില്ല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് തീയേറ്ററുകള്‍ തുറക്കില്ലെന്ന് ഫിലിം ചേംബര്‍. സിനിമ മേഖലയ്ക്ക് സമഗ്ര പാക്കേജ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ തീരുമാനമാകാതെ തീയേറ്ററുകള്‍ തുറക്കാനാകില്ലെന്ന് ഫിലിം ചേംബര്‍ ഭാരവാഹികള്‍ വ്യക്തമാക്കി. കൊച്ചിയില്‍ നിര്‍മ്മാതാക്കളും വിതരണക്കാരും തീയേറ്റര്‍ ഉടമകളും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. 

വിനോദ നികുതി ഒഴിവാക്കണം, വൈദ്യുതി ചാര്‍ജില്‍ ഇളവ് വേണം, സമഗ്രപാക്കേജ് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ തീരുമാനം വേണമെന്നുമാണ് ആവശ്യം. അന്‍പത് ശതമാനം ആളുകളെ വച്ച് തീയേറ്ററുകള്‍ തുറക്കാനാകില്ലെന്നും ഫിലിം ചേംബര്‍  ഭാരവാഹികള്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം