കേരളം

വാളയാര്‍ കേസ് സിബിഐ അന്വേഷിക്കണം; മുഖ്യമന്ത്രിക്ക് മാതാപിതാക്കളുടെ നിവേദനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വാളയാര്‍ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. അന്വേഷണത്തിന് ഹൈക്കോടതിയുടെ മേല്‍നോട്ടം വേണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. 

സര്‍ക്കാര്‍ കുടുംബത്തോടൊപ്പമെന്ന് പറയുമ്പോഴും പ്രവര്‍ത്തിയിലില്ലെന്ന് പെണ്‍കുട്ടികളുടെ അമ്മ വിമര്‍ശിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അപേക്ഷ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നല്‍കി. മുഖ്യമന്ത്രിയെ നേരിട്ട് കാണാന്‍ മാതാപിതാക്കള്‍ക്ക് സാധിച്ചില്ല. അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അമ്മ ആവശ്യപ്പെട്ടു.അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സോജനും ചാക്കോക്കുമെതിരെ നടപടി വേണം. വാളയാര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ പീഡനത്തെ തുടര്‍ന്ന് പ്രവീണ്‍ എന്ന ചെറുപ്പക്കാരന്‍ ആത്മഹത്യ ചെയ്തതും അന്വേഷിക്കണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. 

വാളയാര്‍ പീഡനക്കേസ് പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി ഉത്തരവ് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി റദ്ദാക്കിയത്. കേസില്‍ പുനര്‍ വിചാരണ വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെയും അപ്പീല്‍ പരിഗണിച്ചാണ് കോടതി ഉത്തരവ്. കേസ് പുനര്‍ വിചാരണ ചെയ്യാന്‍ പോക്‌സോ കോടതിക്ക് ഹൈക്കോടതി നിര്‍ദേശവും നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി