കേരളം

വീടുകള്‍ക്ക് ഇനി ഗ്രീന്‍ റിബേറ്റ്; ഒറ്റത്തവണ കെട്ടിട നികുതിയില്‍ ഇളവ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രകൃതി സൗഹൃദ ഗാര്‍ഹിക നിര്‍മാണങ്ങള്‍ക്ക് മുഖ്യമന്ത്രി പുതുവര്‍ഷദിനത്തില്‍ പ്രഖ്യാപിച്ച 'ഗ്രീന്‍ റിബേറ്റ് പദ്ധതി' സമയബന്ധിതമായി നടപ്പാക്കാന്‍ തീരുമാനിച്ചു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. സെക്രട്ടറിതലത്തില്‍ കൂടിയാലോചന നടത്തി കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടാക്കി മന്ത്രിമാരുടെ അംഗീകാരത്തിന് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു.

പ്രകൃതി സൗഹൃദ ഗാര്‍ഹിക നിര്‍മാണങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായി ഒറ്റത്തവണ കെട്ടിട നികുതിയില്‍ നിശ്ചിത ശതമാനം 'ഗ്രീന്‍ റിബേറ്റ്' നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്, റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, തദ്ദേശസ്വയംഭരണ മന്ത്രി എ സി മൊയ്തീന്‍ ബന്ധപ്പെട്ട സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി