കേരളം

നെടുമ്പാശേരിയില്‍ വ്യാജ സാനിറ്റൈസര്‍ നിര്‍മ്മാണ കേന്ദ്രം കണ്ടെത്തി; സ്ഥാപന ഉടമ ഒളിവില്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നെടുമ്പാശേരിയില്‍ വ്യാജ സാനിറ്റൈസര്‍ നിര്‍മ്മാണ കേന്ദ്രം കണ്ടെത്തി. ഡ്രഗ്‌സ്  കണ്‍ട്രോളറുടെ നേതൃത്വത്തില്‍ വ്യാജ സാനിറ്റൈസര്‍ നിര്‍മ്മാണ കേന്ദ്രത്തിന്റെ ഗോഡൗണിലാണ് പരിശോധന നടത്തിയത്.

പ്രതിദിനം 1000 ലിറ്റര്‍ വ്യാജ സാനിറ്റൈസര്‍ നിര്‍മ്മിക്കുന്നതിനുള്ള ഉപകരണങ്ങള്‍ പിടിച്ചെടുത്തു. സ്ഥാപന ഉടമ ഒളിവിലാണ്. സ്ഥാപനത്തിന് പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് ഉണ്ടായിരുന്നില്ല. ലോക്ക് ഡൗണ്‍ സമയം മുതല്‍ ഇവിടെ സാനിറ്റൈസര്‍ നിര്‍മിച്ചിരുന്നു. വിവിധ ബ്രാണ്ടുകളില്‍ ആയിരുന്നു വ്യാജ സാനിറ്റൈസറിന്റെ വില്‍പ്പന. ആവശ്യക്കാര്‍ സമീപിക്കുന്നത് അനുസരിച്ച് വിവിധ പേരുകളിലാണ് സാനിറ്റൈസര്‍ നല്‍കി വന്നിരുന്നത്. റീജിയണല്‍ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടറുടെ
നേതൃത്വത്തിലായിരുന്നു പരിശോധന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി